പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി കരുണാനിധിയുടെ പിറന്നാള്‍ ആഘോഷം
ചെന്നൈ: പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയുടെ 94-ാം പിറന്നാള്‍ ആഘോഷം. ചെന്നൈ ഗോപാലപുരത്തുള്ള വസതിയില്‍ വച്ചായിരുന്നു ആഘോഷം നടന്നത്. നിരവധി ദേശീയ-സംസ്ഥാന നേതാക്കളാണ് പ്രിയപ്പെട്ട കലൈഞ്ജറെ കണ്ട് ആശംസയറിയിക്കാനെത്തിയത്.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കരുണാനിധിയുടെ 60-ാം വാര്‍ഷികാഘോഷം കൂടി ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മു കശ്മിര് പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദൂല്ല, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."