വിഘടനവാദി നേതാവ് ശബീര്‍ ഷാക്ക് ഇ.ഡി സമന്‍സ്
ശ്രീനഗര്‍: കശ്മിര് വിഘടനവാദി നേതാവ് ശബീര്‍ ഷാക്ക് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കള്ളപ്പണം വെളുപ്പിച്ചതായുള്ള ഒരു പതിറ്റാണ്ട് പഴക്കമുള്ള കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ഉത്തരവിട്ടത്.
ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം 25നും ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ശബീര്‍ ഷാ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിനു മുന്‍പും വര്‍ഷങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സി ഷാക്ക് സമന്‍സ് അയച്ചിരുന്നു.
2005 ഓഗസ്റ്റില്‍ ഡല്‍ഹി പൊലിസിന്റെ പ്രത്യേക അന്വേഷണ സമിതി അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ലം വാനി എന്ന ഹവാലാ ഇടപാടുകാരന് ശബീര്‍ ഷാക്ക് 2.25 കൈമാറിയതായി വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇ.ഡി ഷാക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."