പരിമിതികളുടെ നടുവില്‍ പത്തനാപുരം എക്‌സൈസ് റേഞ്ച് ഓഫിസ്
പത്തനാപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പത്തനാപുരം കേന്ദ്രമാക്കി എക്‌സൈസ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥിതിയിലാണ്. പത്തനാപുരം എക്‌സൈസ് റേഞ്ച് ആയിരുന്നെങ്കിലും പുനലൂരിലായിരുന്നു ഓഫിസ് പ്രവര്‍ത്തനം. കിഴക്കന്‍ മേഖലയില്‍ വ്യാജമദ്യം, സ്പിരിരിറ്റ്, കഞ്ചാവ്, വ്യാജ അരിഷ്ടം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശമാണ് പത്തനാപുരം. എക്‌സൈസ് ഓഫിസ് ഇവിടെ വേണമെന്ന നിരന്തര ആവിശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവിടെ ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കെ.എന്‍ ബാലഗോപാല്‍ എം.പിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കല്ലുംകടവിലെ സാംസ്‌കാരിക നിലയത്തിന്റെ മുകളിലത്തെ നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 18 ജീവനക്കാര്‍ വേണ്ടിടത്ത് അഞ്ച് പേരാണ് നിലവിലുള്ളത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ടെങ്കിലും സബ് ഇന്‍സ്‌പെക്ടര്‍ ഇല്ല. വാഹനമോ സ്വയരക്ഷയ്ക്കായി തോക്കോ മറ്റ് ആയുധങ്ങളോ ഇല്ല. പ്രതികള്‍ക്കായി ലോക്കപ്പ് മുറിയോ കൈവിലങ്ങുകളോ പോലുമില്ലാത്ത സ്ഥിതിയാണ്. ജീവനക്കാരുടെ വിശ്രമമുറികളിലാണ് പ്രതികളെ പാര്‍പ്പിക്കുന്നത്. രാത്രിയിലും ഇവിടെ ഡ്യൂട്ടിയില്‍ ജീവനക്കാരുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറുന്നതിന് വേണ്ടുന്ന സൗകര്യങ്ങളോ കുടിവെള്ള പൈപ്പ് കണക്ഷനോ ഇവിടെയില്ല. രണ്ടാം നിലയില്‍ ഷീറ്റ് മേഞ്ഞ മുറികള്‍ ആയതിനാല്‍ ചെറിയ ചൂട് കാലത്ത് പോലും ഇവിടെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകാത്ത സ്ഥിതിയാണ്.പരിശോധനകള്‍ക്കോ കേസന്വഷണത്തിനോ കേസ്് സംബന്ധമായി കോടതിയിലും മറ്റും പോകുന്നതിനോ വാഹന സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."