മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ സി.എസ്.ഐ സഭ
കോട്ടയം: പഞ്ചായത്ത് നഗരപാലികാ ബില്ലിലൂടെ പ്രാദേശിക ഭരണ സമിതികള്‍ക്ക് നല്‍കപ്പെട്ടിരുന്ന അധികാരം അട്ടിമറിച്ചു കൊണ്ട് മദ്യശാലകള്‍ തുടങ്ങാനുള്ള തീരുമാനത്തിനെതിരേ സി.എസ്.ഐ സഭ. പ്രാദേശിക ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാരുകള്‍ക്ക് എന്തു വിഷവും വില്‍ക്കാം എന്ന ധാര്‍ഷ്ട്യമാണ് പുതിയ ഓര്‍ഡിനന്‍സ് എന്ന് സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ വ്യത്യാസമൊന്നുമില്ല.
ഭരണഘടനയിലെ കൈകടത്തലാണ് ബീഫ് നിരോധനവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കലും. തദ്ദേശസ്ഥാപനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുത്ത് കൂടുതല്‍ മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദേശീയ പാതകളുടെ പേരുകള്‍ മാറി മറിയുന്നത് ആരെ സഹായിക്കാനാണെന്ന് കേരളത്തിലെ ഏതൊരാള്‍ക്കും മനസിലാകും. ഇത്തരം നടപടികള്‍ ജനാധിപത്യരാജ്യത്തിന് ചേര്‍ന്നതല്ലെന്നും ബിഷപ്പ് പറഞ്ഞു.
ഒരു വശത്ത് മദ്യവര്‍ജനം പറയുന്നവര്‍ മറുഭാഗത്ത് മദ്യമൊഴുക്കുന്നവര്‍ക്ക് കൂട്ടു നില്‍ക്കുന്നത് വഞ്ചനയാണ്. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും ദേശീയപാതയുടെ പേരുകള്‍ മാറ്റിമറിക്കുന്നതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സി.എസ്.ഐ ലഹരിവിരുദ്ധ സമിതി തിങ്കളാഴ്ച രാവിലെ 10 ന് കലക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് സെക്രട്ടറി ജോബി ജോയി ആവണക്കാട്ടില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."