HOME
DETAILS

സംസ്ഥാനത്ത് മഴ കുറയുന്നു; ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  
backup
August 11 2019 | 06:08 AM

search-progressing-in-kavalappara-and-puthumala

തിരുവനന്തപുരം: ദുരിതബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആശ്വാസമയി സംസ്ഥാനത്ത് മഴയുടെ തോത് കുറയുന്നു. സംസ്ഥാനത്തെവിടെയും ഇപ്പോള്‍ അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലവിലില്ല. അതേസമയം ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ തീവ്രത കുറഞ്ഞതോടെ ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ സജീവമായി തുടരുന്നു.

കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 83 ആയി. കവളപ്പാറയില്‍ ഇന്ന് മാത്രം അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 41 പേരെയാണ് ഇവിടെ നിന്നും കണ്ടെത്താനുള്ളത്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കൂടുതല്‍ മണ്ണ്മാന്തി യന്ത്രങ്ങള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. എട്ട് ഹിറ്റാച്ചികള്‍ കവളപ്പാറയില്‍ എത്തിയിട്ടുണ്ട്. വയനാട് പുത്തുമലയില്‍ 10 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം ഇനി ഏഴുപേരെയാണ് കണ്ടെത്താനുള്ളത്. ഇന്നും ഇന്നലെയും കാര്യമായി മഴ പെയ്യാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. എറണാകുളത്തും ആലപ്പുഴയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചനുമുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ ലഭിക്കുക. എന്നാല്‍ പ്രളയത്തിന് കാരണമായ അതിതീവ്ര മഴക്ക് സാധ്യതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago
No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago