HOME
DETAILS

രണ്ടാമൂഴം ശ്രീകുമാറിന് അഭ്രപാളിയിലെത്തിക്കാനാകില്ല

  
backup
October 14, 2018 | 10:41 PM

56256656565198944

കോഴിക്കോട്: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതില്‍നിന്നു പിന്‍മാറിയ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. എം.ടിയെ കാണാന്‍ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും എം.ടി വഴങ്ങിയില്ല. പ്രൊജക്ട് വൈകിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനായിരുന്നു സംവിധായകന്‍ എം.ടിയുടെ വീട്ടിലെത്തിയത്.
മഹാഭാരതത്തെ കുറിച്ച് നിരവധി വര്‍ഷമെടുത്തു ഗവേഷണം നടത്തിയാണ് എം.ടി രണ്ടാമൂഴം നോവല്‍ രചിക്കുന്നത്. നോവല്‍ ചലച്ചിത്രമായി കാണണമെന്നത് എം.ടിയുടെ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് നാലുവര്‍ഷംമുന്‍പ് എം.ടിയും ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ആര്‍.ബി ഷെട്ടിയും തമ്മില്‍ കരാറിലൊപ്പിട്ടത്. എന്നാല്‍, ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി പദ്ധതിയില്‍നിന്നു പിന്മാറിയത്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ താന്‍ കാണിച്ച ആവേശം അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായില്ലെന്നും എം.ടി പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും അതു സംവിധായകന്‍ അവഗണിച്ചതും എം.ടിയെ ചൊടിപ്പിച്ചു.
അതിനിടെ, വിവാദം മുറുകുകയും എം.ടി തടസവാദം ഉന്നയിക്കുകയും ചെയ്തതോടെ നിര്‍മാതാവും കരാറില്‍നിന്നു പിന്‍വാങ്ങുന്നതായി സൂചനയുണ്ട്. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി ഫയല്‍ ചെയ്ത കേസ് ഈ മാസം 25നു വീണ്ടും പരിഗണിക്കും. മിക്കവാറും ഇപ്പോഴത്തെ അണിയറ പ്രവര്‍ത്തകര്‍ക്കു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നേക്കും.
രണ്ടാമൂഴം സിനിമയാക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ തുടങ്ങിയ പ്രാരംഭപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചായിരുന്നു ശ്രീകുമാര്‍ ഇതു സംബന്ധമായ കരാര്‍ എം.ടിയില്‍നിന്നു നേടിയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. എം.ടിയുമായി പ്രൊജക്ടിനെ പറ്റി ദീര്‍ഘമായി ചര്‍ച്ച ചെയ്തിരുന്നു ഇദ്ദേഹം. നോവല്‍ തിരക്കഥയാക്കിയ ശേഷം മലയാളത്തിനു പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളും അടങ്ങുന്ന ബിഗ് പ്രൊജക്ടാക്കി എം.ടിയുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതായിരുന്നു ഇദ്ദേഹത്തോടു സഹകരിക്കാന്‍ എം.ടി തയാറായതെന്നാണു വിവരം.
മുംബൈ ആസ്ഥാനമായ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് എന്ന പരസ്യ കമ്പനിയുടെയും പബ്ലിക് റിലേഷന്‍സ് കമ്പനിയുടെയും ഉടമസ്ഥനായിരുന്നു ശ്രീകുമാര്‍ മേനോന്‍. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുള്ള ഈ സ്ഥാപനങ്ങളില്‍നിന്നു വിട്ടുപോയ മുന്‍ ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ശ്രീകുമാര്‍ ലക്ഷക്കണക്കിനു രൂപ ഇപ്പോഴും നല്‍കാനുണ്ടെന്നാണു വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  6 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  6 days ago