HOME
DETAILS
MAL
വടകരയില്‍ ഇരട്ടക്കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു
backup
June 04 2017 | 08:06 AM
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരായ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ഇരട്ട കുട്ടികളായ തന്മയ,വിസ്മയ എന്നിവരാണ് മരിച്ചത്. തിരുവള്ളൂര്‍ കുറ്റ്യാടിപ്പുഴയിലാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ശാന്തിനഗര്‍ പുതിയോട്ടില്‍ ശശി - സുമ ദമ്പതികളുടെ മക്കളാണ്. ഇരുവരും തിരുവള്ളൂര്‍ സൗമ്യത മെമ്മോറിയല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."