HOME
DETAILS
MAL
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുക: സമസ്ത
backup
August 11 2019 | 16:08 PM
കോഴിക്കോട്: ഇബ്‌റാഹിം നബി(അ)യും കുടുംബവും പകര്‍ന്നുതന്ന ജീവിതപാരമ്പര്യം ഉള്‍ക്കൊണ്ട് സ്രഷ്ടാവിന് മുന്നില്‍ സമ്പൂര്‍ണ സമര്‍പ്പണത്തിന് പ്രതിജ്ഞ പുതുക്കാന്‍ ഈ പെരുന്നാള്‍ സുദിനം ഉപയോഗപ്പെടുത്തണമെന്ന് സമസ്ത നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനും സമര്‍പ്പണ മനോഭാവത്തോടെ മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,എസ്.വൈ.എസ് ജന. സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരാണ് ഈദ് സന്ദേശം നല്‍കിയത്.ആദര്‍ശ വിശുദ്ധിയില്‍ അടിയുറച്ചു നിന്നു പ്രതിസന്ധികളെ തരണം ചെയ്യുകയും പരീക്ഷണങ്ങളില്‍ ക്ഷമിക്കുകയും സ്രഷ്ടാവിന്റെ തീരുമാനങ്ങളില്‍ സമ്പൂര്‍ണ്ണ വിധേയത്വം കാത്തുസൂക്ഷിക്കുകയുമാണ് വേണ്ടത്. ഇബ്‌റാഹിം (അ), ഭാര്യ ഹാജര്‍ (റ), പുത്രന്‍ ഇസ്മാഈല്‍(അ) എന്നിവരുടെ ജീവിതപാഠം ഇതാണ് പകര്‍ന്നുനല്‍കുന്നത്. പരീക്ഷണങ്ങളെ അതിജീവിക്കാന്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുകയാണ് പരിഹാരം. പ്രളയ ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്ന ഒട്ടേറെ സഹോദരന്മാര്‍ ഈ പെരുന്നാള്‍ ദിനത്തിലും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കുവേണ്ട സഹായസഹകരണങ്ങള്‍ നല്‍കാനും ആശ്വാസം പകരാനും ദുരിതബാധിതരെ സഹായിക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പുണ്യമുള്ള ഈ ദിനം ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
കൊല്ലം: സ്‌നേഹത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും സന്ദേശങ്ങള്‍ വിളിച്ചറിയിക്കുന്ന പെരുന്നാള്‍ സുദിനത്തില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍വരും പരിശ്രമിക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു.
കെ.എന്‍.എം
കോഴിക്കോട്: ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി ത്യാഗം ചെയ്യാനാണ് ബലി പെരുന്നാള്‍ അവശ്യപ്പെടുന്നതെന്നു കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനിയും ജന.സെക്രട്ടറി പി.പി ഉണ്ണീന്‍ കുട്ടി മൗലവിയും ഈദ് സന്ദേശത്തില്‍ അറിയിച്ചു.
ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: ഇബ്‌റാഹിം പ്രവാചകനെയും കുടുംബത്തിനെയും അനുസ്മരിക്കുന്ന ബലിപെരുന്നാള്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാനും സേവനം ചെയ്യാനുമുള്ള സന്ദര്‍ഭമാക്കി മാറ്റണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."