HOME
DETAILS

കലക്ഷന്‍ സെന്ററുകളില്‍  തണുപ്പന്‍ പ്രതികരണം

  
backup
August 11 2019 | 16:08 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
 
 
 
 
 
 
 
 
തിരുവനന്തപുരം: വ്യാജപ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ദുരന്തബാധിത മേഖലകളില്‍ സഹായമെത്തിക്കുന്നതിനായി  തുടങ്ങിയ കലക്ഷന്‍ സെന്ററുകളില്‍ തണുപ്പന്‍ പ്രതികരണം. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ അതിജീവിക്കുന്നതിന് കൈത്താങ്ങായി ജനം ഒഴുകിയെത്തിയ ഇടങ്ങളിലൊക്കെ ഇപ്പോള്‍ തിരക്കില്ലാത്ത സ്ഥിതിയാണ്. സാധനങ്ങള്‍ വേര്‍തിരിക്കുന്നതിന് ഒരേസമയം നൂറിലധികം വളന്റിയര്‍മാര്‍ വേണ്ടിവന്ന തലസ്ഥാനത്തെ കലക്ഷന്‍ സെന്ററുകളില്‍ വളന്റിയര്‍മാര്‍ക്ക് കാര്യമായ ജോലിയില്ല. പെരുന്നാള്‍ അവധിക്കുശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ സെന്ററുകള്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 കഴിഞ്ഞവര്‍ഷം ദുരന്തബാധിത മേഖലകളിലേക്കുള്ള സഹായങ്ങള്‍ കടത്തിക്കൊണ്ടുപോയിയെന്നും അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയില്ലെന്നും മറ്റുമുള്ള വ്യാജപ്രചാരണങ്ങളാണ് തിരിച്ചടിയായത്. ഇതിനുപുറമെ കഴിഞ്ഞദിവസം ദുരന്തബാധിത സ്ഥലത്തേക്ക് അവശ്യ സാധനങ്ങളുടെ ആവശ്യമില്ലെന്ന മട്ടില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട് വിശദീകരിച്ചും തന്റെ അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയും കലക്ടര്‍ രംഗത്തെത്തിയെങ്കിലും സഹായം എത്തിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വിമുഖത സൃഷ്ടിക്കാന്‍ കലക്ടറുടെ വിഡിയോ കാരണമായി. കഴിഞ്ഞ വര്‍ഷം അന്നത്തെ തിരുവനന്തപുരം കലക്ടറായിരുന്ന ഡോ.കെ.വാസുകി സഹായംഅഭ്യര്‍ഥിച്ച് പോസ്റ്റ് ചെയ്ത വിഡിയോ  വൈറലാവുകയും നൂറുകണക്കിനുപേര്‍  സഹായവുമായി ഒഴുകിയെത്തുകയും ചെയ്തിരുന്നു. 
തിരുവനന്തപുരത്ത് നഗരസഭാ ഓഫിസ്,വഴുതക്കാട് വിമന്‍സ് കോളജ്, യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റര്‍, ടെക്‌നോപാര്‍ക്ക്, കാര്യവട്ടം കാംപസ് തുടങ്ങിയയിടങ്ങളില്‍ കലക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ നിലമ്പൂരിലേക്ക് സാധനങ്ങളുമായി വാഹനം പുറപ്പെട്ടു. നഗരസഭയുടെ വാഹനങ്ങള്‍ ഇതിനോടകം ദുരന്തബാധിതയിടങ്ങളില്‍ എത്തിയിട്ടുണ്ട്.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago
No Image

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

National
  •  2 months ago
No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago