HOME
DETAILS

ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യത്തിന്  കുടിവെള്ളം ലഭ്യമാക്കും: മന്ത്രി

  
backup
August 11 2019 | 16:08 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-21
 
 
 
 
 
 
 
 
 
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. ജല അതോറിറ്റി മുഖേനെ എല്ലാ ക്യാംപുകളിലും കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്.
 പല സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന പരാതികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇത്തരം പരാതികള്‍ പരിശോധിക്കാനും കഴമ്പുണ്ടെന്നു കണ്ടാല്‍ പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്മാരായ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ആവശ്യമായ കുടിവെള്ളം ജല അതോറിറ്റി നല്‍കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലും ക്യാംപുകളിലും കുടിവെള്ളം ആവശ്യത്തിന് അനുസരിച്ച് ലഭ്യമാക്കാന്‍ ജല അതോറിറ്റി സജ്ജമാണ്. ഇതിനായി വെള്ളയമ്പലത്തെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ സര്‍ക്കിള്‍ ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ ജല അതോറിറ്റിയുടെ 200 ല്‍പ്പരം കുടിവെള്ള വിതരണപദ്ധതികളാണ് തകരാറിലായത്. ഈ പരിമിതിക്കിടയിലും എല്ലായിടത്തും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരാതികള്‍ 9495998258 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ആയി അയയ്ക്കാം. 
കണ്‍ട്രോള്‍ റൂം: ജല അതോറിറ്റി ആസ്ഥാനം- 9188 127951.തിരുവനന്തപുരം- 0471 2322674, 8547638456, കൊല്ലം-04742742993, 8547638067,പത്തനംതിട്ട- 04692600162,8281597974, ആലപ്പുഴ-04772237954, 8547638475,കോട്ടയം- 9188127940,8547638035, കൊച്ചി-04842361369, 8547638075, മൂവാറ്റുപുഴ- 048 5 2832252, 8547638452, തൃശൂര്‍-0487 2423230, 8547638070, മലപ്പുറം-0483 2734857, 8547 638424,പാലക്കാട്-0491 2544927, 8547638063, കോഴിക്കോട്-0495 2370095, 85476 38055, കണ്ണൂര്‍- 0497 2705902, 8547638038. പ്രളയമേഖലകളില്‍ കുടിവെള്ളം തിളപ്പിച്ചുമാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago