പ്രകൃതി സംരക്ഷണത്തിനായി കൈകോര്‍ത്ത് നാട്
താമരശേരി: പ്രകൃതിയോടുള്ള സ്‌നേഹം ഹൃദയത്തില്‍ കുടിയിരുത്തല്‍ വര്‍ത്തമാനകാലത്തെ വലിയ നന്മയാണെന്നും പരിസ്ഥിതി ചൂഷണത്തിനെതിരേയുള്ള പ്രതിരോധം ശക്തിപ്പെടുത്തണ്ടണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോരങ്ങാട് ശിഹാബ് തങ്ങള്‍ സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കീം (നന്മ) സംഘടിപ്പിച്ച വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ പി.എ അബ്ദുസ്സമദ് ഹാജി അധ്യക്ഷനായി. പി.പി ഹാഫിസ് റഹ്മാന്‍, അഷ്‌റഫ് കോരങ്ങാട്, സുബൈര്‍ വെഴുപ്പൂര്‍, ടി.പി ശരീഫ്, ഒ.കെ റാഷിദ്, ഫാസില്‍ കാഞ്ഞിരത്തിങ്കല്‍, എന്‍.പി മുഹമ്മദ് മാസ്റ്റര്‍, എ.പി ഹബീബ് റഹിമാന്‍, എ.പി മുഹമ്മദലി, റസാഖ് ഹാജി, പി.ടി മുഹമ്മദ്, പി.സി മുഹമ്മദലി, മുഹമ്മദ് ബന്ന, വി.പി അബ്ദുസ്സമദ് സംസാരിച്ചു.
ഓമശേരി: കുളത്തക്കര സൗഹൃദ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മാര്‍ച്ച് 20 മുതല്‍ ആചരിച്ചുവരുന്ന 'ഗ്രീന്‍ കുളത്തക്കര ക്ലീന്‍ കുളത്തക്കര' കാംപയിന്‍ സമാപിച്ചു. കാംപയിനിന്റെ ഭാഗമായി പ്രദേശത്ത് 50 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം കുഞ്ഞാലി ഹാജി നിര്‍വഹിച്ചു.
മുക്കം: ഡി.വൈ.എഫ്.ഐ മുക്കം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മണാശ്ശേരി-മുക്കം റോഡിന്റെ ഇരുഭാഗങ്ങളിലും ഗുല്‍മോഹര്‍, കണിക്കൊന്ന തൈകള്‍ നട്ടുപിടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തക കാഞ്ചനമാല ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ സെക്രട്ടറി എ.പി ജാഫര്‍ ഷെരീഫ്, പ്രസിഡന്റ് കെ. സജി, രനില്‍രാജ്, രബിത്ത്, മിഥുന്‍ പങ്കെടുത്തു.
മുക്കം: ബി.പി മൊയ്തീന്‍ ലൈബ്രറി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. എസ്.കെ പാര്‍ക്കില്‍ നടന്ന പരിപാടി വനമിത്ര അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ദാമോദരന്‍ കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി സലാം നടുക്കണ്ടി പരിസ്ഥിതിയെക്കുറിച്ച് ക്ലാസെടുത്തു. കാഞ്ചനമാല, രഞ്ജിത്ത് രവീന്ദ്രന്‍, എ.കെ ജിഷ്ണു, ഹിജാസ് അലി, മിഥുന്‍, ഹിജാസ് കീലത്ത്, ജിസിന, ശില്‍പ ശശി, അവിനാഷ്, കാവ്യാഞ്ജലി, ഫര്‍സാന സംസാരിച്ചു.
നരിക്കുനി: അക്ഷര സാംസ്‌കാരിക വേദിയും പാറന്നൂര്‍ തുടര്‍ വിദ്യാകേന്ദ്രവും സംയുക്തമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷത്തൈ വിതരണോദ്ഘാടനംനരിക്കുനി പഞ്ചായത്ത് മെംബര്‍ പി.എം വസന്തകുമാരി നിര്‍വഹിച്ചു. അക്ഷര പ്രസിഡന്റണ്ട് പി.എം ഷംസുദ്ദീന്‍ അധ്യക്ഷനായി. പാറന്നൂര്‍ തുടര്‍ വിദ്യാകേന്ദ്രം കണ്‍വീനര്‍ പി. സുലൈമാന്‍, എം. ദേവകി ടീച്ചര്‍, ടി.എ ആലിക്കോയ മാസ്റ്റര്‍, കെ. ഷറഫുദ്ദീന്‍, കെ. പ്രമീള സംസാരിച്ചു.
നരിക്കുനി: ലോക പരിസ്ഥിതി ദിനത്തില്‍ മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ 'ഭൂമിക്കൊരു കുട' പദ്ധതി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റണ്ട് റാഫി ചെരച്ചോറ അധ്യക്ഷനായി. യൂനിറ്റുകളിലേക്കുള്ള വൃക്ഷത്തൈ വിതരണം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റണ്ട് കെ.പി മുഹമ്മദന്‍സ് നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.പി നാസര്‍ മാസ്റ്റര്‍, മൂത്താട്ട് അബ്ദുറഹിമാന്‍ മാസ്റ്റര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി റിയാസ് ഖാന്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ.ടി ജാസിം, അന്‍വര്‍, എം. അബ്ദുല്‍ ഹസീബ്, റിയാസ് രാംപൊയില്‍,ഉ ൗരാളി മൗലവി, ബഷീര്‍ മില്ലത്ത്, സാലിഹ്, റഷീദ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറര്‍ മുനീര്‍ പുതുക്കുടി നന്ദിയും പറഞ്ഞു.
മാവൂര്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നടപ്പാക്കുന്ന 'ഭൂമിക്കൊരു കുട' പദ്ധതി പൂവ്വാട്ട്പറമ്പില്‍ ഔഷധസസ്യം 'ലക്ഷ്മി തരു' നട്ട് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. എന്‍.പി അബ്ദുസ്സമദ്, എം. ബാബുമോന്‍, ഒ.എം നൗഷാദ്, കെ. ജാഫര്‍ സാദിഖ്, ലത്തീഫ് മാസ്റ്റര്‍, ഹക്കീം മാസ്റ്റര്‍ കള്ളന്‍തോട്, ഐ. സല്‍മാന്‍ പെരുമണ്ണ, ഉനൈസ് പെരുവയല്‍, മുഹമ്മദ് കോയ കായലം, കെ.പി ജലീല്‍ സംബന്ധിച്ചു. ഇന്ന് മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വൃക്ഷത്തൈകള്‍ നട്ട് 'ഭൂമിക്കൊരു കുട' തീര്‍ക്കും
താമരശേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരേറ്റക്കുന്ന് ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പരിസ്ഥിതി സൗഹൃദ വാരാചരണം നടത്തുന്നു. വാരാചരണത്തിന്റെ ഭാഗമായി 'ഞങ്ങള്‍ക്കായി വേണം ഒരു മരം' എന്ന പ്രമേയത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തും.
ഗൃഹസമ്പര്‍ക്കത്തില്‍ പ്രദേശത്തെ 60 വീടുകളില്‍ 10 വീതം വൃക്ഷത്തൈകള്‍ നടും. കാംപയിനിന്റെ ഉദ്ഘാടനം അണ്ടേണ്ടാണ വാര്‍ഡ് മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ അഷ്‌റഫ് നിര്‍വഹിച്ചു. എ.കെ.എ മജീദ്, എ.കെ ഹമീദ് ഹാജി, അഷ്‌റഫ്, എ.കെ സലീം, സുബൈര്‍ വെഴുപ്പൂര്‍, എ.കെ നിസാര്‍, നസീര്‍ പൊയിലില്‍, ശംസിദ്, സാബിത്തലി, ഹിജാസ്, നിയാസ്, നൗഷാദ് സംബന്ധിച്ചു.
നരിക്കുനി: ഒയിസ്‌ക ഇന്റര്‍ നാഷനല്‍ നരിക്കുനി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി സൗഹൃദ മാസാചരണം തുടങ്ങി. ഒയിസ്‌കയുടെ നേതൃത്വത്തില്‍ വീടുകള്‍ക്കും വിവിധ സംഘടനകള്‍ക്കും തൈകള്‍ വിതരണം ചെയ്തു.
പൊതു സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നട്ട വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിന് വേലികെട്ടി സംരക്ഷണമൊരുക്കി. മുജീബ് പുറായില്‍, അരുണ്‍ പള്ളിക്കര, രാജേഷ് തുയ്യത്ത്, ചന്ദ്രന്‍, ഇ.കെ ശ്രീജിത്ത് നേതൃത്വം നല്‍കി.
മുക്കം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജന വായനശാലയും ഹരിതം റസിഡന്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യുട്ടീവ് സമിതി അംഗം വി.എം കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ദിവാകരന്‍ അധ്യക്ഷനായി.
കൗണ്‍സിലര്‍ ഇ.പി അരവിന്ദന്‍, കെ.ടി ബിനു, രവീന്ദ്രന്‍ പാറോല്‍, വി. രവീന്ദ്രന്‍, ഷിജു തറോലക്കര, സുനീഷ്, പി.ടി ബാലന്‍, സി.കെ ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."