മഹല്ലുകളിലെ ചരമവിവരങ്ങള്‍ വിരല്‍തുമ്പിലായിട്ട് ഏഴുവര്‍ഷം
താമരശേരി: മഹല്ല് നിവാസികള്‍ക്ക് ചരമ വിവരങ്ങള്‍ യഥാസമയം വിരല്‍തുമ്പില്‍ ലഭിക്കുന്ന എസ്.എം.എസ് സംവിധാനം ഏഴാം വര്‍ഷത്തിലേക്ക്. മരണ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിന് താമരശേരി ചാലക്കര സ്വദേശി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഐ.ടി സംവിധാനം ജില്ലയിലെ അന്‍പതോളം മഹല്ലുകളിലാണ് വ്യവസ്ഥാപിതമായി നടന്നുവരുന്നത്. 2011-ല്‍ താമരശേരി കെടവൂര്‍ മഹല്ലിലാണ് ചരമവാര്‍ത്താ സന്ദേശ സംവിധാനം തുങ്ങിയതെന്ന് ബഷീര്‍ പറഞ്ഞു. ആധുനിക വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി അയക്കുന്ന സന്ദേശങ്ങള്‍, മഹല്ലിലെ ഈ സംവിധാനത്തില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തവര്‍ ഇന്ത്യയിലെവിടെയായിരുന്നാലും ലഭിക്കുമെന്നും മെസേജ് അയക്കുന്ന തത്സമയം തന്നെ ഫോണില്‍ ലഭ്യമാകുമെന്നും നിലവില്‍ 15000ത്തോളം പേര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കുന്നുണ്ടെന്നും ബഷീര്‍ പറഞ്ഞു.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ താമരശ്ശേരി, കൊടുവള്ളി, പുതുപ്പാടി, കുന്ദമംഗലം, ഉണ്ണികുളം, കിഴക്കോത്ത്, നരിക്കുനി, ഓമശ്ശേരി, തലക്കുളത്തൂര്‍ എന്നീ മെസേജ് ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ഓരോ ഗ്രൂപ്പിലും അതാത് പഞ്ചായത്തിലെ മഹല്ലുകളാണ് ഉള്‍ക്കൊള്ളുന്നത്. പള്ളികളില്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുന്ന പ്രത്യേക ഫോം പൂരിപ്പിച്ച് വാങ്ങിയാണ് തുടക്കത്തില്‍ അംഗത്വം നല്‍കിയിരുന്നത്. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് തത്സമയം വളരെ എളുപ്പത്തില്‍ എവിടെ വച്ചും അംഗത്വം നേടാവുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്. ഏതു ഗ്രൂപ്പിലാണോ അംഗമാകേണ്ടണ്ടത്, ആ ഗ്രൂപ്പില്‍ അംഗമാകുന്നതിനുള്ള പ്രത്യേക കോഡ് നിശ്ചിത നമ്പറിലേക്ക് മെസേജ് അയക്കുന്ന രീതിയാണിത്. ജോയിന്‍ ചെയ്യാനുള്ള മെസേജ് അയച്ചാല്‍ തത്സമയം തന്നെ അംഗത്വം സ്ഥിരീകരിച്ചുള്ള മറുപടി മെസേജ് അയാളുടെ മൊബൈലില്‍ ലഭിക്കും. നിലവില്‍ 50ഓളം മഹല്ലുകളിലാണ് നിലവില്‍ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മരണവിവരങ്ങളും മയ്യിത്ത് നിസ്‌കാര സമയവുമെല്ലാം കൃത്യമായി ശേഖരിച്ച് മെസേജ് അയക്കുന്നതിന് ബഷീറിനെ അറിയിക്കാന്‍ അതത് മഹല്ലുകളില്‍ രണ്ടു ണ്ടപേരെ മഹല്ല് കമ്മിറ്റി ഉത്തവാദിത്തപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."