കേരളം കരകയറുന്നു; ജാഗ്രത തുടരും, കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
തിരുവനന്തപുരം: മഴയുടെ തീവ്രത കുഞ്ഞതും ജലനിരപ്പ് താഴ്ന്നതും മൂലം കേരളം രണ്ടാം പ്രളയത്തില്‍ നിന്നും സാവധാനം കരകയറുന്നു. സംസ്ഥാനത്ത് അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പൂര്‍ണമായും പിന്‍വലിച്ച അവസ്ഥയാണുള്ളത്. മഴയുടെ തീവ്രത കുറയുമെന്നും ബംഗാള്‍ ഉള്‍ക്കടലിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തെ ബാധിക്കില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ഭൂരിഭാഗം പേരും സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നിരവധി ക്യാംപുകള്‍ മിക്കജില്ലകളിലും പിരിച്ചുവിട്ടിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴ തുടരുകയാണ്. കണ്ണൂര്‍, വയനാട്, മലപ്പുറം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഉരുള്‍പൊട്ടല്‍ കൂടുതല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായര്ക്കുവേണ്ടിയുള്ള തെരച്ചില്‍ കൂടുതല്‍ സജീവമായി.
കവളപ്പാറയില്‍ ഇതുവരേ 19 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 40 പേര്‍ക്ക് വേണ്ടി ഇവിടെ തിരച്ചില്‍ തുടരുകയാണ് തെരച്ചില്‍ നടത്തുന്നത്. പുത്തുമലയില്‍ ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ട്. അതേസമയം സംസ്ഥാനത്ത് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 90 ആയി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."