ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
ചെങ്ങന്നൂര്‍: കര്‍ഷകരില്‍ നിന്നും വളരെ തുഛമായ വിലക്ക് പച്ചക്കറികള്‍ മൊത്തമായി വാങ്ങി പൊതു വിപണയിലെത്തിച്ച് അമിതമായ വില ഈടാക്കി പൊതു സമൂഹത്തെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് മന്ത്രി ജി.സുധാകരന്.
കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിനേക്കാള്‍ അനുയോജ്യമായ ഫലപുഷ്ഠമായ മണ്ണുള്ള മണ്ഡലങ്ങളാണ് സമീപപ്രദേശങ്ങളിലുള്ളത്. അവിടെയും കേരളത്തിലാകമാനവും കൃഷികള്‍ നിര്‍ബന്ധമായും വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കൊഴുവല്ലൂരിലെ മൂന്നരയേക്കര് സ്ഥലത്ത് പാവല്‍, പയര്‍, വെണ്ടയ്ക്ക, വഴുതനം, ചീര, വിവിധയിനം മുളകുകള്‍, തക്കാളി, കറിവേപ്പില, ക്ലോളിഫ്ളവര്‍, കുക്കുംബര്‍, ചേന, ചേമ്പ്, കാച്ചില്, ഏത്തവാഴ തുടങ്ങിയവയാണ് കൃഷിയിറക്കിയത്. ഇതിനു പുറമെ മൂന്നര ഏക്കറില്‍ മീന്‍ വളര്‍ത്തല്‍, പശു ഫാം, 5 ഏക്കറില്‍ നെല്‍കൃഷി എന്നിവയും ആരംഭിക്കുന്നുണ്ട്.
കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള കൃഷി സമ്പ്രദായമാണ് ഇവിടെ നടപ്പാക്കിയത്. എം. എച്ച് റഷിദിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പച്ചക്കറിയുടെ ആദ്യ വില്‍പ്പന അഡ്വ.കെ.കെ.രാമചന്ദ്രന് നായര്‍ എം.എല്‍.എ.ക്കു നല്കി മന്ത്രി നിര്‍വഹിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന്, ഗാനകുമാര്‍ സി, ബി ചന്ദ്രബാബു, ആര്.നാസര്‍, എ.മഹേന്ദ്രന്, കവി ഒ.എസ്.ഉണ്ണികൃഷ്ണന്, പ്രൊഫ.പി.ഡി.ശശിധരന്, അഡ്വ.എം.ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.വി.വേണു, ജെ ബിന്‍.പി.വര്‍ഗീസ്, കരുണ സെക്രട്ടറി എന്‍.ആര്.സോമന് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."