കുട്ടേട്ടന്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു
കോഴിക്കോട്: കുഞ്ഞുണ്ണി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പത്താമത് കുട്ടേട്ടന്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥയില്‍ മുവാറ്റുപുഴ ടി.ടി.വി.എച്ച്.എസ് പ്ലസ്ടു എം.എല്‍.ടി വിദ്യാര്‍ഥി അജ്മല്‍ഖാനും, കവിതയില്‍ മലപ്പുറം പാണ്ടിക്കാട് ജി.എച്ച്.എസ്.എസിലെ റഹ്മത്തുന്നിസയും ലേഖനത്തില്‍ മലപ്പുറം അരീക്കോട് സ്വദേശിനിയും ബി.എഡ് വിദ്യാര്‍ഥിനിയുമായ അഞ്ജലി കൃഷ്ണന്‍ പി.കെയും പുരസ്‌കാരത്തിന് അര്‍ഹരായി. ആലങ്കോട് ലീലാകൃഷ്ണന്‍, ഉഷ കേശവരാജ് (കുഞ്ഞുണ്ണിമാഷിന്റെ അനന്തിരവള്‍), ലത്തീഫ് പറമ്പില്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജൂണ്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന 'കുഞ്ഞുണ്ണി സ്മൃതി'യില്‍ എം.ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും. ആര്‍ട്ടിസ്റ്റ് മദനനന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും ആയിരം രൂപയുടെ പുസ്തകങ്ങളുമാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."