പിള്ള തനിനിറം കാണിച്ചു: എസ്.വൈ.എസ്
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനെന്ന മുഖംമൂടിയണിഞ്ഞു നടന്ന ബാലകൃഷ്ണപിള്ള ഇപ്പോള്‍ തനിനിറം പുറത്തു കാണിച്ചുവെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി.
ആര്‍.എസ്.സിനെ പ്രീണിപ്പിച്ചു എന്‍.ഡി.എയില്‍ കയറിപ്പറ്റാനുള്ള തത്രപ്പാടിലാണ് പിള്ള. ന്യൂന പക്ഷ സമുദായങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ ബാലകൃഷ്ണപിള്ളക്കെതിരേ കേസെടുക്കണമെന്നും എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഫക്‌റുദ്ദീന്‍ ബാഖവി, ആലംകോട് ഹസന്‍, ഹാറൂണ്‍ റഷീദ്, വെമ്പായം സലാം,ചിറ്റൂര്‍ ഉമ്മര്‍,പൂലന്തറ ബേക്കര്‍, വിഴിഞ്ഞം ഹിസൈന്‍ മുസ്‌ലിയാര്‍,പള്ളിവേട്ട കരീം,അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, ഫാറൂഖ് ബീമാപള്ളി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.
ജയിലിലടക്കണം:
പി.ഡി.പി
കൊല്ലം: ബാങ്കുവിളിയെ അവഹേളിക്കുകയും വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്ന തരത്തില്‍ ആഷേക്ഷപമുന്നയിക്കുകയും ചെയ്ത ആര്‍.ബാലകൃഷ്ണക്കെതിരെ കേസെടുത്തു ജയിലിലടക്കണമെന്നു പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ,സുനില്‍ ഷാ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നടപടി വേണം:
മുസ്ലീം സംയുക്തവേദി
കൊല്ലം: മുസ്ലീം,ക്രിസ്റ്റിയന്‍ വിശ്വാസികളെ വേദനിപ്പിക്കുന്ന തരത്തില്‍ ആഷേപമുന്നിയിച്ച ആര്‍. ബാലകൃഷ്ണപിള്ളയുടേതു സംഘപരിവാര്‍ സംഘടനകളെ തൃപ്തിപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു കേരളാ മുസ്ലീം സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുല്‍റഷീദ് മൗലവിയും ജനറല്‍സെക്രട്ടറി മൈലക്കാട് ഷായും പറഞ്ഞു.
കുളംകലക്കി കൈയടി
നേടാനുള്ള ശ്രമം:
അല്‍ഹാദി അസോ.
തിരുവനന്തപുരം: നിസ്‌കാര സമയമറിയിക്കാന്‍ വേണ്ടിയുള്ള ബാങ്കിനെ വൃത്തികെട്ട രീതിയില്‍ ചിത്രീകരിച്ച ബാലകൃഷ്മപിള്ളയുടേത് കുളംകലക്കി കൈയടി നേടാനുള്ള ശ്രമമാണെന്ന് അല്‍ഹാദി അസോസിയേഷന്‍. സമുദായത്തിന്റെ പേരില്‍ വിവാദമുണ്ടാക്കി ആളാകാനുള്ള ശ്രമമാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എം. ഇസ്മാഈല്‍ മൗലവി ,സെക്രട്ടറി സി.കെ. അബ്ദുല്‍ റഹീം മൗലവി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."