HOME
DETAILS
MAL
ആംബുലന്‍സ് നല്‍കിയില്ല; മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍
backup
June 04 2017 | 21:06 PM
പട്ന:മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്കാന് ആശുപത്രി അധികൃതര്‍ തയാറായില്ല. ഒടുവില്‍ വൃദ്ധന് തന്റെ ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത് മോട്ടോര്‍ ബൈക്കില്‍ വച്ച്.
ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ റാണിബാരി ഗ്രാമത്തിലാണ് സംഭവം. 60 കാരനായ ശങ്കര്‍ സായുടെ ഭാര്യ സുശീല ദേവിയാണ് മരിച്ചത്. മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും നല്‍കാതിരുന്നതോടെ അന്ത്യകര്‍മം നടത്താനായി മകന്റെ ബൈക്കിന് പിറകില്‍ ഇരുന്ന് മൃതദേഹം താങ്ങിപ്പിടിച്ചാണ് വീട്ടിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."