എര്‍മാളം-പടിഞ്ഞാര്‍മൂല റോഡ് തകര്‍ന്നു; യാത്രാക്ലേശം രൂക്ഷം
ചെര്‍ക്കള: എര്‍മാളം ജുമാ മസ്ജിദ്-പടിഞ്ഞാര്‍മൂല റോഡ് തകര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞതോടെ ഇതുവഴി വാഹനങ്ങള്ക്കുകടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്.
18 വര്‍ഷം മുന്‍പ് ടാറിങ് നടത്തിയ റോഡില്‍ ഇതുവരെയായി അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എട്ടുവര്‍ഷമായി റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്.
ടാറിങ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡില്‍ കൂടി വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡില്‍ ഇളകിനില്‍ക്കുന്ന ജില്ലികള്‍ ഇരുചക്രവാഹനത്തിലും കാല്‍നടയായും യാത്ര ചെയ്യുന്നവരുടെ ദേഹത്ത് പതിക്കുന്നത് പതിവായിരിക്കുകയാണ്.
മഴ പെയ്താല്‍ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ ചെളിവെള്ളം നിറഞ്ഞ് ഇതുവഴി കാല്‍നടയാത്രക്കാര്‍ക്കു പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനു പുറമെ ഓട്ടോറിക്ഷയടക്കമുള്ള ചെറു വാഹനങ്ങള്‍ വാടകയ്ക്കു വിളിച്ചാല്‍ റോഡിന്റെ തകര്‍ച്ച കാരണം വരാന്‍ മടിക്കുകയാണ്. ദിവസേന നിരവധിപേര്‍ യാത്ര ചെയ്യുന്ന റോഡ് ടാര്‍ ചെയ്യാനുള്ള നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."