HOME
DETAILS
MAL
വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രീലങ്കന്‍ ലോബി: മന്ത്രി സുധാകരന്
backup
June 04 2017 | 21:06 PM
ആലപ്പുഴ: വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രീലങ്കന്‍ ലോബിയെന്ന് മന്ത്രി ജി. സുധാകരന്. കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കയര്‍ ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആരംഭിച്ച കയര്‍ ഭൂവസ്ത്ര മള്‍ച്ചിങ് ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിന് ഒത്താശ ചെയ്യുന്നത് നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇവര്‍ ഫയല്‍ പൂഴ്ത്തിവച്ചും താമസിപ്പിച്ചും പദ്ധതിയുടെ യഥാര്‍ഥ ഗുണഫലങ്ങളെ ഇല്ലാതാക്കുകയാണ്. ജീവനക്കാര്‍ക്ക് ഒരാള്‍ക്കുപോലും സര്‍ഗാത്മകതയില്ല.
സര്‍ക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളും ജനങ്ങളിലെത്തിക്കുന്നതും ഇവര്‍ തടയുകയാണ്. ഒരു ലോബിക്കും വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."