HOME
DETAILS
MAL
എസ്.എ.ടിയില്‍ രക്തം മാറി നല്കിയ സംഭവം: ജീവനക്കാര്‍ക്കെതിരേ നടപടി
backup
June 04 2017 | 21:06 PM
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ രക്തം മാറി നല്കിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു.
പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയ സിനു എന്ന യുവതിയുടെ കുഞ്ഞിന് നല്‍കേണ്ട രക്തം അടുത്ത കട്ടിലില്‍ കിടന്ന മറ്റൊരു കുട്ടിക്ക് നല്‍കുകയായിരുന്നു. ഇതുകണ്ട് കുഞ്ഞിന്റെ മാതാവും ബന്ധുക്കളും ബഹളംവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മെഡിക്കല്‍ കോളജ് പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."