HOME
DETAILS

ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും മോട്ടലുകളും നശിക്കുന്നു

  
backup
October 15, 2018 | 8:49 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-7

മലമ്പുഴ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മലമ്പുഴ ഡാമിന്റെ ചരിത്രത്തോളം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും മോട്ടലുകളും സംരക്ഷണമില്ലാതെ നശിക്കുന്നു. മലമ്പുഴ പഴയ റോഡിലുള്ള രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് നശിക്കുന്നത്.
1949ല്‍ മലമ്പുഴ ഡാം പണിയുന്ന കാലത്താണ് ഇവയും പണിതീരുന്നതെന്ന് പറയുന്നു. എന്നാല്‍ നാലുപതിറ്റാണ്ടിലധികമായി ഇവ നോക്കുകുത്തിയായ അവസ്ഥയിലാണ്. പ്രാഥമികാരോഗ്യകേന്ദ്രത്തിനടുത്തും എസ്.പി ലൈന്‍ സ്റ്റോപ്പിലുമാണ് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള ഈ പുരാതന ബസ് സ്റ്റോപ്പുകള്‍ സ്ഥിതിചെയ്യുന്നത്.
പണ്ട് മലമ്പുഴ- പാലക്കാട് റൂട്ടില്‍ പാലക്കാട് സെന്‍ട്രല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരുള്ള ഒരു ബസ് മാത്രമാണ് സര്‍വിസ് നടത്തിയിരുന്നത്. മലമ്പുഴയില്‍ നിന്നും പുറപ്പെട്ട് പാലക്കാട് പോയി തിരിച്ചുവരാന്‍തന്നെ മണിക്കൂറുകള്‍ എടുത്തിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ബസ് കയറാന്‍ ആളുകള്‍ കാത്തിരുന്നത് ഈ ബസ് സ്റ്റോപ്പിലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാടുപിടിച്ച് അനാഥമായി കിടക്കുകയാണ് ഇവ. പ്രാഥമികാരോഗ്യകേന്ദ്രവും പൊലിസ് സ്‌റ്റേഷന്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഈ റൂട്ടില്‍തന്നെയാണ് ഇന്നുമുള്ളത്. ഇവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ മന്ദക്കാട് ജങ്ഷനില്‍ നിന്നും ഓട്ടോപിടിച്ചുവേണം പോകാന്‍.
അധികൃതരുടെ അനാസ്ഥമൂലം അനാഥമായ മറ്റൊരു സംരംഭമാണ് മലമ്പുഴ മോട്ടല്‍സ്.എസ്.പി ലൈന്‍ സ്റ്റോപ്പിലുള്ള ചെറിയ ചെറിയ വീടുകളായിരുന്നു ഇത്. കുടുംബസമേതം വിനോദയാത്രക്ക് എത്തുന്നവര്‍ക്ക് ചുരുങ്ങിയ വാടകയില്‍ ഇവിടെ താമസിക്കാമായിരുന്നു. മലമ്പുഴയില്‍ ഹോട്ടലുകള്‍ ഇല്ലാതിരുന്ന അന്ന് ഈ വീടുകളില്‍ ആഹാരംപാകംചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ഇതെല്ലാം പഴകഥയായി. കെട്ടിടങ്ങളുടെ മേല്‍നോട്ടം നിലച്ചതോടെ അതിര്‍ത്തിവേലി തകര്‍ത്ത് സാമൂഹ്യവിരുധര്‍ ഇവിടം താവളമാക്കിയിരിക്കുകയാണ്. വിജനവും വനത്തിനുതുല്യവുമായ ഈ ഭാഗത്തേക്ക് പകല്‍പോലും പോകാന്‍ ആളുകള്‍ക്ക് പേടിയാണ്. കെട്ടിടത്തിന്റെ ജനല്‍, വാതിലുകളെല്ലാം സാമൂഹ്യവിരുദ്ധര്‍ കൊണ്ടുപോയി.
ഇവയുടെ സംരക്ഷണത്തിനു മുന്‍പേ ശ്രമിച്ചിരുന്നെങ്കില്‍ വിനോദസഞ്ചാരികള്‍ക്ക് ഉപകാരപ്രദവും സര്‍ക്കാരിലേക്ക് ഒരു വരുമാനസ്രോതസുമാകുമെന്ന് -മലമ്പുഴയുടെ ചരിത്രവും സവിശേഷതകളും എന്ന ഗ്രന്ഥരചനയിലുള്ള എഴുത്തുകാരനും മില്‍മ കാറ്റില്‍ഫീഡ് മുന്‍ ഉദ്യോഗസ്ഥനുമായ ജോസ് മലമ്പുഴ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകളും പലതും കേടുപാടുകള്‍ സംഭവിച്ച് താമസ യോഗ്യമല്ലാതായി കിടക്കുകയാണ്. പലരും ഭീതിയോടെയാണ് നിലവിലുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നത്. ഇഴജന്തുക്കളുടെ ആക്രമണ ഭീഷണിയുമുണ്ട്. ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളെല്ലാം അറ്റകുറ്റപ്പണി നടത്തുകയും പരിസരം വൃത്തിയാക്കുകയും ചെയ്താല്‍ കുറേയേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസയോഗ്യമാകുമായിരുന്നുവെന്ന് നാട്ടുകാരും ജീവനക്കാരും പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  3 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  3 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  3 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  3 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  3 days ago