യു.എസിലെ യു.എ.ഇ അംബാസഡറുടെ ഇ-മെയില്‍ ചോര്‍ത്തി
വാഷിങ്ടണ്‍: അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് അല്‍ ഖതൈ്വബയുടെ ഇ-മെയിലുകള്‍ ചോര്‍ത്തി. അദ്ദേഹത്തിന്റെ ഇന്‍ബോക്‌സില്‍ ഉള്ള മെയിലുകളുടെ പകര്‍പ്പ് ഹാക്കര്‍മാര്‍ പുറത്തുവിട്ടു. ഗ്ലോബല്‍ ലീക്ക്‌സ് എന്ന പേരിലുള്ള ഗ്രൂപ്പാണ് ഇ-മെയിലുകള്‍ ചോര്‍ത്തിയത്. ഇസ്‌റാഈല്‍ അനുകൂല പ്രതിരോധ ഫൗണ്ടേഷനുമായി ഖതൈ്വബയ്ക്ക് ബന്ധമുണ്ടെന്ന സൂചനകളുള്ള മെയിലുകളാണ് പുറത്തുവന്നത്.
2014 നു മുന്‍പുള്ള മെയിലുകളാണ് പുറത്തുവന്നത്. ദി ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസു(എഫ്.ഡി.ഡി) മായി അംബാസഡര്‍ പിന്‍വാതില്‍ സഹകരണമുണ്ടായിരുന്നുവെന്നാണ് മെയിലുകള്‍ നല്‍കുന്ന സൂചന. ഗള്‍ഫില്‍ ഇസ്‌റാഈല്‍ അനുകൂല കോടീശ്വരനായ ഷെല്‍ഡോണ്‍ ആന്‍ഡേഴ്‌സന്റെ ഉടമസ്ഥതയിലാണ് എഫ്.ഡി.ഡി പ്രവര്‍ത്തിക്കുന്നത്. ഖത്തറും കുവൈത്തും ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന ലേഖനകളും മറ്റും മെയിലിലുണ്ട്. എഫ്.ഡി.ഡി മുതിര്‍ന്ന കൗണ്‍സിലര്‍ ജോണ്‍ ഹന്നായുടെ മെയിലുകളും ചോര്‍ന്നിട്ടുണ്ട്. നേരത്തെ ഖത്തര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നേരെയും സൈബര്‍ ആക്രമണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."