HOME
DETAILS

പശു ഭീകരത: രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

  
backup
August 14, 2019 | 8:48 PM

cow-vigilantism-two-bajrangdal-under-custody

 


ഇനി പിടികൂടാനുള്ളത് നാല് പേരെ


കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വിട്ട്‌ള അഡ്യനടുക്ക കുഞ്ഞിപാറയിലെ സി.എച്ച്. ഗണേശ (25), അഡ്യനടുക്കയിലെ രാഗേഷ് (21) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 24 ന് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ്(30) എന്നിവരെ ബദിയടുക്ക പൊലിസ് അതിര്‍ത്തിയില്‍ വച്ച് പശുക്കടത്ത് ആരോപിച്ചു വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന അന്‍പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികളാണിവര്‍. പശുക്കളെയും വാഹനവും പ്രതികള്‍ തട്ടിയെടുത്തു കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പിറ്റേ ദിവസം പശുക്കളെയും വാഹനവും വിട്ട്‌ള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ സംഘത്തിലുണ്ടായിരുന്ന ആറ് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗണേഷും രാഗേഷും കഴിഞ്ഞ ദിവസം വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായത്. തുടര്‍ന്ന് പൊലിസ് ഇരുവരെയും അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ ഇനി നാലുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്.
സംഭവത്തില്‍ കേരള പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ 25 ന് വിട്ട്‌ളയില്‍ ബജ്‌റംഗ്ദള്‍ നടത്തിയ ഹര്‍ത്താലിനിടെ കേരള.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരേ കര്‍ണാടകയിലും കേസുകള്‍ ഉള്ളതായി പൊലിസ് പറഞ്ഞു. പ്രതികളെ കേസില്‍ നിന്നും രക്ഷിക്കാന്‍ മംഗളൂരുവിലെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളും ഇടപെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  8 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  8 days ago
No Image

2026 ഫിഫ ലോകകപ്പ്; യുഎസ് വിസ അഭിമുഖത്തിൽ യുഎഇയിൽ നിന്നുള്ളവർക്ക് മുൻഗണന

uae
  •  8 days ago
No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  8 days ago
No Image

ഇന്ത്യൻ പ്രവാസികൾക്ക് വമ്പൻ നേട്ടം: ഒമാനി റിയാലിന് 233 രൂപ; നാട്ടിലേക്ക് പണം അയക്കാൻ വൻതിരക്ക്

uae
  •  8 days ago
No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  8 days ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  8 days ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  8 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  8 days ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  8 days ago