HOME
DETAILS
MAL
പന്നി ബീജം ഒളിപ്പിച്ചു കടത്തിയ കര്‍ഷകരെ ജയിലിലടച്ചു
backup
August 14 2019 | 21:08 PM
ബെര്‍ലിന്‍: ഷാംപൂ കുപ്പികളില്‍ ഡാനിഷ് പന്നി ബീജം അനധികൃതമായി ഒളിപ്പിച്ചു കടത്തിയ കേസില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ പിടിയിലായ രണ്ട് പന്നി കര്‍ഷകരെ ജയിലിലടച്ചു. ജിഡി പോര്‍ക്ക് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോര്‍ബെന്‍ സോറന്സെക്ക് മൂന്ന് വര്‍ഷത്തെ തടവും കൂട്ടാളിയായ ഹെന്നിംഗ് ലെയ്ക്ക് രണ്ട് വര്‍ഷത്തെ തടവു ശിക്ഷയുമാണ് ലഭിക്കുക. ബയോസെക്യൂരിറ്റി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു.
പ്രതികള്‍ 2009 മെയ് മുതല്‍ 2017 മാര്‍ച്ച് വരെ ഡെന്മാര്ക്കില് നിന്ന് പന്നി ബീജം അനധികൃതമായി ഇറക്കുമതി ചെയ്തതായി പെര്‍ത്ത് ജില്ലാ കോടതിയിലാണ് തെളിയിക്കപ്പെട്ടത്. ജിഡി പോര്‍ക്കിന്റെ കൃത്രിമ ബ്രീഡിംഗ് പ്രോഗ്രാമിലാണ് ബീജം ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."