കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒരുക്കങ്ങള്‍ പുരോഗതിയില്‍; ബയേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ വര്‍ധന
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒന്‍പതാമത് എഡിഷന്റെ ഒരുക്കങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ പ്രതിനിധികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നത്്. വിദേശത്തുനിന്ന് മാത്രം 495 ബയേഴ്‌സ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയില്‍ നിന്ന് 1200 രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ 1700 ഓളം രജിസ്‌ട്രേഷനാണ് ഇതുവരെ വന്നിരിക്കുന്നത്്. 261 സെല്ലേഴ്‌സും ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അമേരിക്ക, യു.കെ തുടങ്ങിയ പരമ്പാരഗത മാര്‍ക്കറ്റില്‍ നിന്നുള്ള ബയേഴ്‌സിനു പുറമെ അര്‍ജന്റീന, ബ്രസീല്‍, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ബയേഴ്‌സും ഒന്‍പതാമത് കെ.ടി.എമ്മില്‍ എത്തുമെന്ന് ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോര്‍ജ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
കഴിഞ്ഞ ട്രാവല്‍മാര്‍ട്ടുകളെക്കാള്‍ കുടുതല്‍ രജിസ്‌ട്രേഷന്‍ വന്നിരിക്കുന്നതിനാല്‍ രജിസ്ട്രഷനുകളില്‍ സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.
ടൂറിസം അധിഷ്ഠിത മേഖലയില്‍ നിന്നുള്ള രജിസ്‌ട്രേഷനുകള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ലിസ്റ്റ് തയാറാക്കാനാണ് സംഘാടകരുടെ നീക്കം. ഇതിന്റെ ഭാഗമായി ബയേഴ്‌സും സെല്ലേഴ്‌സും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തീരുമാനിക്കുന്ന ഓട്ടോമാറ്റിക് അപ്പോയിന്റ്‌മെന്റ് സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഗുണമേന്മയില്‍ ഏറെ പ്രാധാന്യമാണ് ഇക്കുറി കേരള ട്രാവല്‍ മാര്‍ട്ടിന് നല്‍കുന്നതെന്ന്് അബ്രഹാം ജോര്‍ജ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഒന്‍പതാമത് ലക്കം സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തിലാണ് ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിയിലെ വില്ലിങ് ടണിലെ സമുദ്രിക, സാഗര എന്നീ കണ്‍വന്‍ഷന്‍ സെന്ററില്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിപാടി.
265 സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. സ്‌പൈസ് റൂട്ട് എന്ന അന്താരാഷ്ട്ര ശൃംഘലയില്‍പെട്ട 31 രാജ്യങ്ങളിലെ പ്രമുഖ പാചക വിദഗ്ധര്‍ പങ്കെടുക്കുന്ന പാചക മത്സരമാണ് ഇതോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്്. യുനെസ്‌കോ, കേന്ദ്ര ടൂറിസം വകുപ്പ്, കേരള ടൂറിസം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പാചക മത്സരം കേരള ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചാണ് കൊച്ചിയിലെത്തുന്നത്.
സെപ്റ്റംബര്‍ 23 മുതല്‍ 26 വരെയാണ് മത്സരങ്ങള്‍. മത്സരത്തില്‍ വിധികര്‍ത്താക്കളായി എത്തുന്നതും അന്താരാഷ്ട്ര ഷെഫുകള്‍ അടങ്ങിയ സമിതിയായിരിക്കും. 31 രാജ്യങ്ങളിലെ അമ്പാസിഡര്‍മാരും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ പരിപാടിയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."