യോഗിയുടെ വസതിയില്‍ ഇഫ്താര്‍ നടത്തില്ലെന്ന് റിപ്പോര്‍ട്ട്
ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ റമദാനില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലെന്ന് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുക പതിവാണ്. എന്നാല്‍ പതിവിന് വിരുദ്ധമായി കൈലാസ് മാര്‍ഗിലെ അഞ്ചാം നമ്പര്‍ വീട്ടില്‍ നോമ്പുതുറ നടത്തേണ്ടെന്ന് യോഗി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഉപമുഖ്യമന്ത്രി രാം പ്രസാദ് ഗുപ്തയും ഇഫ്താര്‍ സംഘടിപ്പിക്കില്ലെന്ന്് റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഔദ്യോഗിക വസതിയില്‍ ഇഫ്താര്‍ സംഘടിപ്പിക്കാറില്ല.
അതേസമയം, ആര്.എസ്.എസിന്റെ മുസ്ലിം വിഭാഗമായ രാഷ്ട്രീയ മുസ്ലിം മഞ്ച് രാജ്യവ്യാപകമായി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ക്ഷീരോല്പന്നങ്ങള് കൊണ്ടുളള വ്യത്യസ്ത വിഭവങ്ങളായിരിക്കും വിരുന്നിലുണ്ടാവുക.
ഏപ്രിലില്‍ നടന്ന ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യോഗിയുടെ വസതിയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് വിരുന്ന് ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."