HOME
DETAILS

സഊദിയടക്കം നാല് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു

  
backup
June 05 2017 | 12:06 PM

saudi-arabia-uae-egypt-bahrain-cut-ties-to-qatar

റിയാദ്: അറബ് സഖ്യ രാഷ്ട്രത്തിലെ പ്രമുഖ രാജ്യമായ ഖത്തറുമായി വിവിധ അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചു. തീവ്രവാദ, ഭീകരവാദ ബന്ധത്തിന്റെ പേരില്‍ സഊദി അറേബ്യയടക്കം നാലു അറബ് രാജ്യങ്ങളാണ് ഖത്തറുമായുള്ള സകല ബന്ധങ്ങളും വിഛേദിച്ചത്. സഊദി അറേബ്യക്കു പുറമെ ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം വേര്‍പ്പെടുത്തിയത്. ഖത്തറിലെ എംബസികള്‍ അടച്ച രാജ്യങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഇവിടെ നിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്ന ഭിന്നതയാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ഈ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. നയതന്ത്ര കാര്യാലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനു പുറമെ ഖത്തറുമായുള്ള അതിര്‍ത്തികള്‍ അടക്കാനും തീരുമാനിച്ചു. നാല് രാജ്യങ്ങളില്‍ നിന്നുള്ള ഖത്തര്‍ പൗരന്‍മാരോട് രണ്ടാഴ്ചക്കകം തിരിച്ചു പോകാനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഖത്തറില്‍ നിന്നുള്ള ഹജ്ജ് - ഉംറ തീര്‍ഥാടകള്‍ക്ക് വിലക്ക് ബാധകമാകില്ല. തീവ്രവാദത്തില്‍ നിന്നും തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടിയുടെ ഭാഗമാണിതെന്ന് സഊദി അറേബ്യ അറിയിച്ചു. അല്‍ഖാഇദ, ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍, ദാഇശ് എന്നീ തീവ്രവാദ സംഘടനകള്‍ക്കും ഖത്തീഫിലെ ഇറാന്‍ പിന്തുണയുള്ള സംഘടനകള്‍ക്കും ബഹ്‌റൈനിലെ തീവ്രവാദ സംഘടനകള്‍ക്കും യമനിലെ ഹൂതികള്‍ക്കും ഖത്തര്‍ നല്‍കിയ പിന്തുണ ബന്ധം വിഛേദിക്കുന്നതിന് കാരണമായെന്നും സഊദി ചൂണ്ടിക്കാട്ടി. ഭീകരവാദത്തില്‍നിന്നും തീവ്രവാദത്തില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് സഊദി വ്യക്തമാക്കി.

അതേസമയം, ഖത്തറില്‍ നിന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരാന്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് യു.എ.ഇ ആവശ്യപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. കൂടാതെ, ഖത്തറിലുള്ള യു.എ.ഇ പൗരന്‍മാര്‍ 14 ദിവസത്തിനകം മടങ്ങാനും ഭരണകൂടം നിര്‍ദേശം നല്‍കി. ഖത്തറില്‍നിന്നും ഖത്തറിലേക്കുമുള്ള മുഴുവന്‍ സര്‍വീസുകളും ഇത്തിഹാദ് എയര്‍വേയ്‌സ് നിര്‍ത്തിവച്ചു. ഈജിപ്തിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഖത്തറില്‍ നിന്നുളള കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ഇടപെടുന്നുവെന്നും മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ബഹ്‌റൈനാണ് ഖത്തറിനെതിരെ ആദ്യം രംഗത്തെത്തിയത്. ഏതാനും ദിവസങ്ങളായി ഖത്തറിനെതിരെ പുകഞ്ഞു കൊണ്ടിരുന്ന എതിര്‍പ്പുകളാണ് ഇന്നലെ മാറനീക്കി പുറത്തുവന്നത്.

മൂന്ന് വ്യാഴവട്ടം പിന്നിട്ട ഗള്‍ഫ് സഹകരണ കൗണ്‍സില്‍ കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നത ഇത്രയേറെ വ്യാപ്തിയിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനവേളയില്‍ ശക്തമായ ഭിന്നത തീര്‍ക്കാന്‍ കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന സമവായ നീക്കവും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളുടെ നടപടി തീര്‍ത്തും നിരാശാജനകമാണെന്നും ഖത്തര്‍ വ്യക്തമാക്കി. കൂടുതല്‍ വ്യക്തത വരുത്താന്‍ ഖത്തര്‍ ഇത് വരെ തയ്യാറായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  24 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  30 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago