വിജയത്തേരില്‍ ഐ.എസ്.ആര്‍.ഒ; ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ ഭ്രമണപഥത്തില്‍. വൈകീട്ട് 5.28നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ജി സാറ്റ് 19 ഉപഗ്രഹവുമായാണ് ഭ്രമണപഥത്തിലേക്ക് കുതിച്ചത്. ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റാണ് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ. വിക്ഷേപണം വിജയമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഐ.എസ്.ആര്‍.ഒയുടെ സ്വപ്‌നപദ്ധതിയിലെ നിര്‍ണായക ചുവടാണ് മാര്‍ക്ക് ത്രീ. നാലുടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുന്നതാണ് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സി.ഇ 20 എന്ന ക്രയോജനിക് എന്‍ജിനാണ് മാര്‍ക്ക് ത്രീയുടെ ശക്തി. ഇന്റര്‍നെറ്റ് വേഗത, ഡി.ടി.എച്ച് ശേഷി എന്നിവ പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ജി.സാറ്റ് 19ന്റെ വിക്ഷേപണത്തിലൂടെ കഴിയും.
WATCH | India’s most powerful rocket GSLV Mark III takes off from Sriharikota carrying communication satellite @isro pic.twitter.com/zCUbHwEXpy
— NDTV (@ndtv) June 5, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."