ബാവിക്കര സ്ഥിരം തടയണ: 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും മന്ത്രി
ബോവിക്കാനം: നിര്‍മാണ പ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ച ബാവിക്കര സ്ഥിരം തടയണ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തടയണയുടെ നിര്‍മാണ പ്രവര്‍ത്തി പുനരാരംഭിച്ചതും അനുബന്ധ കാര്യങ്ങളും വിലയിരുത്തുന്നതിവേണ്ടി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മന്ത്രി ആലൂര് മുനമ്പിലെ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയത്.
പാതിവഴിയില്‍ നിലച്ച പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ആക്ഷന്‍ കമ്മിറ്റിയെ അഭിനന്ദിച്ച മന്ത്രി 18മാസം കൊണ്ട് പദ്ധതി യഥാര്‍ഥ്യമാക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്കി. കെ. കുഞ്ഞിരാമന് എം.എല്‍.എ, ജലസേചന വകുപ്പ് ചീഫ് ഇന്ജിനീയര് കെ.എ ജോഷി, കെ.പി രവീന്ദ്രന്, എക്സിക്യൂട്ടീവ് ഇന്ജിനീയര് വര്‍ഗീസ് കെ. വര്‍ഗീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഇന്ജിനീയര് പി.ടി സഞ്ജീവ്, അനൂപ് എ. ഫെമി, ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഇ. കുഞ്ഞിക്കണ്ണന് മാച്ചിപ്പുറം, കണ്‍വീനര്‍ മുനീര്‍ മുനമ്പം, കാരാറുകാരന് ജാസ്മിന് അബ്ദുല്‍ റഹിമാന്‍, ഗോപിനാഥന് പന്നിക്കല്‍, ബഷീര്‍ മുനമ്പം, ബി.എം കൃഷ്ണന്, മുഹമ്മദ് ബദിയടുക്ക, ബാലഗോപാല്‍, ബാസു, അബ്ദുല്ല ആലൂര്, വിനു പന്നിക്കല്‍, ഗംഗാധരന്, ബാലകൃഷ്ണന് കരിച്ചേരി, ജനാര്ദ്ദനന് കല്ലളി, മാധവന് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം ആരംഭിക്കുകയും രണ്ടു തവണ എസ്റ്റിമേറ്റും രൂപരേഖയും പുതുക്കുകയും രണ്ടു കരാറുകാര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത പദ്ധതിക്കാണ് വീണ്ടും ജീവന് വച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ വര്‍ഷങ്ങളായി കാസര്‍കോട് നഗരത്തിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധജല പ്രശ്നത്തിന് പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."