കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യു.എന്‍
വിയന്ന: ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതി അടച്ചിട്ട മുറിയില്‍ യോഗം ചേര്‍ന്നു. പാകിസ്താന്റെയും ചൈനയുടെയും ആവശ്യമനുസരിച്ച് ചേര്‍ന്ന യോഗം കശ്മീരിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗുരുതരമാണെന്ന ആശങ്ക രേഖപ്പെടുത്തിയതായി യു.എന്നിലെ ചൈനീസ് അംബാസിഡര്‍ ഴാങ് ജന്‍ പറഞ്ഞു. ഇന്ത്യ-പാക് യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് രക്ഷാസമിതി കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത്.
കശ്മീരിലെ അവസ്ഥ അതീവ അപകടകരമാണെന്ന് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും കശ്മീരില്‍ ഏകപക്ഷീയമായ നടപടികളെടുക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് രക്ഷാസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ചൈന മാത്രമാണ് പാകിസ്താന് പിന്തുണയുമായി നിന്നത്. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്താനും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന നിലപാടാണെടുത്തത്. യോഗത്തിനിടെ യു.എസ് പിന്തുണ തേടി ഇമ്രാന്‍ഖാന്‍ പ്രസിഡന്റ് ട്രംപിനു വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പ്രതികരിച്ചു. ഭീകരത അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കശ്മീരികള്‍ ഒറ്റക്കല്ലെന്നും അവരുടെ ശബ്ദമാണ് ഇന്ന് യു.എന്നില്‍ മുഴങ്ങിയതെന്നും യു.എന്നിലെ പാക് അംബാസിഡര്‍ മ ലീഹ ലോധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."