സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പണം തട്ടിയതായി ആരോപണം
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ വീട് ലഭിച്ച സ്ത്രീയില്‍ നിന്നും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പണം തട്ടിയതായി ആരോപണം. ചങ്ങലീരി 12ആം വാര്‍ഡില്‍ താമസിക്കുന്ന സ്ത്രീയാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ കൂടാതെ വാര്‍ഡിലെ മറ്റു ഗുണഭോക്താക്കളില്‍ നിന്നും പണം തട്ടിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നില്‍ വാര്‍ഡ് പ്രതിനിധിയുടെ പങ്കുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പേരിലേക്കും ആരോപണം വിരല്‍ചൂണ്ടുന്നു. ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് മേഖല ഭാരവാഹിയുടെ സഹോദരന് കൂടിയാണ് ആരോപണ വിധേയനായ പ്രാദേശിക നേതാവ്.
യു.ഡി.എഫ് ചങ്ങലീരി മേഖലാ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റ്ിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ പരാതി അന്യേഷിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനായി വാര്‍ഡിലെ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ യോഗം ഇന്നലെ ഉച്ചക്ക് പഞ്ചായത്തില്‍ വിളിച്ചു ചേര്‍ക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു.
പഞ്ചായത്തില്‍ 155 പേരെയാണ് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരുടെ യോഗവും വരുംദിവസങ്ങളിലായി ഉണ്ടാവുമെന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി അറിയിച്ചു.
വാര്‍ഡ് ഭരിക്കുന്നത് സി.പി.ഐ പ്രതിനിധിയാണെങ്കിലും ഭരണം കയ്യാളുന്നത് സി.പി.എം നേതാക്കളാണെന്നും അവരുടെ കൈയ്യിലെ പാവയായി മാറിയിരിക്കുകയാണ് വാര്‍ഡ് പ്രതിനിധിയെന്നും ആക്ഷേപം ഉയരുന്നുണ്ട്. തുടരെയുള്ള ആരോപണങ്ങളില്‍ വെട്ടിലായ മണ്ണാര്‍ക്കാട് സി.പി.എം പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് പുതിയ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."