കോഴിയങ്കത്തിനിടെ അഞ്ചുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: കൂവദപ്പടുപ്പില്‍ കോഴിയങ്കത്തിനിടെ അഞ്ചുപേരെ മഞ്ചേശ്വരം പൊലിസ് അറസ്റ്റുചെയ്തു . കൂവദപ്പടുപ്പിലെ നാഗേഷ്, സുരേഷ്, മനോജ്, വിട്ടാള, അശോക് എന്നിവരാണ് അറസ്റ്റിലായത്. കോഴിയങ്കം നടന്ന സ്ഥലത്തുനിന്ന് ഏഴു കോഴികളെയും 37,890 രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോഴിയങ്കക്കാരെയും കോഴികളെയും പണവും പൊലിസ് പിടികൂടിയത്. പോരുകോഴികളെ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കും.കാസര്‍കോടിന്റെ വടക്കന്‍ മലയോര മേഖലയില്‍ വ്യാപകമായി കോഴിയങ്കം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരാഴ്ച്ച മുന്‍പ് കുമ്പളയിലും കോഴിയങ്കത്തിനിടെ രണ്ടുപേരെ പൊലിസ് പിടികൂടിയിരുന്നു.
കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴും കോഴിയങ്കം നടക്കുന്നുണ്ട്. കോഴിയങ്കത്തിനായി പോരു കോഴികളെ ഒരുക്കുവാനും വന്‍ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. എസ്.ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."