HOME
DETAILS
MAL
മദ്യം സാര്‍വത്രികമാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയണം: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
backup
June 05 2017 | 22:06 PM
കോഴിക്കോട്: മദ്യശാല തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിയമം റദ്ദാക്കി മദ്യം സാര്‍വത്രികമാക്കാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ഓര്‍ക്കാട്ടേരി മുതുവടത്തൂര്‍ മനാറുല്‍ ഹുദാ മദ്റസാ കാംപസില്‍ സംഘടിപ്പിച്ച റമദാന് പ്രഭാഷണത്തിന്റെ സമാപന ദിനത്തിലെ പ്രമേയം ആവശ്യപ്പെട്ടു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്റാഹിം മുസ്ലിയാര് അധ്യക്ഷനായി.
സ്വാലിഹ് ബത്തേരി മുഖ്യപ്രഭാഷണം നടത്തി. പി. ബാവ ഹാജി പുവ്വാട്ടുപറമ്പ്, കെ. ഫവാസ് ദാരിമി, ഖാദര്‍ ഫൈസി വില്ല്യാപ്പള്ളി, സി.പി.എ സലാം മൗലവി, പി. ഹസൈനാര്‍ ഫൈസി, പുനത്തില്‍ ഇബ്റാഹിം ഹാജി, വളപ്പില്‍ അബ്ദുല്ല ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."