നഗരത്തിന്റെ മാലിന്യം പേറി കൈപ്പഞ്ചേരിക്കാര്‍
സുല്‍ത്താന്‍ ബത്തേരി: ടൗണിന്റെ മുഴുവന്‍ മാലിന്യത്തിന്റെയും ദുരിതം പേറി കൈപ്പഞ്ചേരി നിവാസികള്‍. ടൗണില്‍ നിന്നും നിലക്കാതെ ഒഴുക്കുന്ന മാലിന്യം മുഴുവന്‍ കൈപ്പഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്നത് തോട്ടിലേക്കാണ് തള്ളുന്നത്്.
ടൗണിലെ ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റ്് തുടങ്ങി എല്ലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഈ തോട്ടിലൂടെ ഒഴുക്കുന്നത്. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം പരിസരവാസികളുടെ ജീവിതം തന്നെ ദുഷ്‌കരമായിരിക്കുകയാണ്. ഇതിന് പുറമെ പ്രദേശവാസികള്‍ പലരും ആസ്തമ, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കും അടിമകളായിരിക്കുകയാണ്. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ പതിറ്റാണ്ടുകളായി ആവശ്യപെടുന്നുണ്ടെങ്കിലും മാറി മാറി വരുന്ന ഭരണസമിതികള്‍ ഇത് ചെവിക്കൊള്ളുന്നില്ലെന്നാണ് പരാതി. അടുത്തിടെ തോടിന്റെ ചില ഭാഗങ്ങളില്‍ കെട്ടിയുയര്‍ത്തി സ്ലാബിടാന്‍ നടപടി ആരംഭിച്ചെങ്കിലും അതും പാതി വഴിയില്‍ നിലച്ചു. വീണ്ടുമൊരു മഴക്കാലം കൂടി എത്തിനില്‍ക്കെ ഭയാശങ്കയോടു കൂടിയാണ് കൈപ്പഞ്ചേരി നിവാസികള്‍ കഴിഞ്ഞുകൂടുന്നത്. തങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."