HOME
DETAILS

ഓസീസിന് 183 റണ്‍സ് വിജയ ലക്ഷ്യം

  
backup
June 06 2017 | 03:06 AM

%e0%b4%93%e0%b4%b8%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-183-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7


ലണ്ടന്‍: ആസ്‌ത്രേലിയന്‍ താരങ്ങളുടെ മികച്ച ബൗളിങിന് മുന്നില്‍ ബംഗ്ലാദേശിന് അടിതെറ്റി. ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ ആസ്‌ത്രേലിയക്ക് 183 റണ്‍സിന്റെ അനായാസ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 44.3 ഓവറില്‍ വെറും 182 റണ്‍സില്‍ പുറത്താക്കാന്‍ ഓസീസിനായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തീരുമാനം തെറ്റായിപ്പോയെന്ന് ആസ്‌ത്രേലിയന്‍ ബൗളര്‍മാര്‍ തെളിയിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടത്ത് ഓസീസ് ബൗളര്‍മാര്‍ ബംഗ്ലാ ബാറ്റിങിന് കടിഞ്ഞാണിട്ടു. ഒന്‍പത് പന്തുകളില്‍ നാല് വിക്കറ്റ് പിഴുത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക സ്‌പെല്‍ ബംഗ്ലാ പതനം എളുപ്പമാക്കി. ഓപണര്‍ തമിം ഇഖ്ബാല്‍ 114 പന്തില്‍ 95 റണ്‍സുമായി ഒറ്റയ്ക്ക് പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയത് തിരിച്ചടിയായി. മധ്യനിരയില്‍ ഷാകിബ് അല്‍ ഹസന്‍ (29) അല്‍പ നേരം പിടിച്ചു നിന്നു. മെഹദി ഹസനും (14) രണ്ടക്കം കടന്നു. മറ്റൊരാള്‍ക്കും രണ്ടക്കം പോലും നേടാന്‍ സാധിച്ചില്ല. 42ാം ഓവറിന്റെ ആദ്യ പന്തില്‍ തമിം അര്‍ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ ഏഴാം വിക്കറ്റായി വീഴുമ്പോള്‍ ബംഗ്ലാ സ്‌കോര്‍ 181 റണ്‍സായിരുന്നു. ഈ ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് 44ാം ഓവറിന്റെ മൂന്നാം പന്തില്‍ നാലാം വിക്കറ്റും വീഴ്ത്തി ബംഗ്ലാദേശിന്റെ ചെറുത്ത് നില്‍പ്പിന് വിരാമമിട്ടു. ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ ബംഗ്ലാദേശിന് അവസാന മൂന്ന് വിക്കറ്റുകളും നല്‍കേണ്ടി വന്നു.
8.3 ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ പിഴുതത്. ആദം സാംപ രണ്ടും ഹാസ്‌ലെവുഡ്, കമ്മിന്‍സ്, ട്രാവിസ് ഹെഡ്ഡ്, ഹെന്റിക്വസ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago