ഭക്ഷണവും 2022 ലെ ലോകകപ്പും പ്രതിസന്ധിയില്‍
ദോഹ: അയല്‍രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ കൂട്ട ബഹിഷ്‌കരണം ഖത്തറിനെ പല തരത്തില്‍ ബാധിക്കും. പ്രധാനമായും ഭക്ഷണത്തിന് പ്രയാസപ്പെടും. നിര്‍മാണരംഗത്തും വ്യാപാര, വാണിജ്യ മേഖലയിലും ഇത് തിരിച്ചടിയാകും.
ഭക്ഷണ പദാര്‍ഥങ്ങള്‍ക്കായി ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത് അയല്‍രാജ്യമായ സഊദിയെയാണ്. സഊദി അതിര്‍ത്തി വഴിയാണ് 40 ശതമാനം ഭക്ഷ്യവസ്തുക്കള്‍ എത്തുന്നത്. ഖത്തറില്‍ പലചരക്കു സാധനങ്ങള്‍ക്ക് വില കൂടുതലായതു കാരണം മിക്ക ഖത്തറികളും ആഴ്ചയിലോ മാസത്തിലൊരിക്കലോ സഊദിയിലെത്തി സാധനങ്ങള്‍ വാങ്ങാറാണ് പതിവ്. കര, ജല മാര്‍ഗങ്ങളും സഊദി അടച്ചതോടെ ഖത്തറിന്റെ അന്നവും മുടങ്ങിയേക്കും.
2022 ലോകകപ്പിനു മുന്നോടിയായി ഊര്‍ജിത നിര്‍മാണപ്രവൃത്തികളാണ് ഖത്തറില്‍ നടക്കുന്നത്. പുതിയ തുറമുഖം, ആരോഗ്യകേന്ദ്രം, മെട്രോ റയില്‍, എട്ട് സ്റ്റേഡിയങ്ങള്‍ എന്നിവയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍. ഇരുമ്പ്, സിമന്റ് അടക്കം ഇതിനുവേണ്ട സാമഗ്രികളെല്ലാം എത്തുന്നത് സഊദി വഴിയാണ്. ഇത് ഖത്തര്‍ എങ്ങനെ മറിക്കടക്കുമെന്നത് ചോദ്യമാണ്.
രാജ്യത്തെ ജനസംഖ്യയുടെ വലിയ ശതമാനവും ഈജിപ്ത് അടക്കമുള്ള ഇപ്പോള്‍ നയതന്ത്രബന്ധം വിച്ഛേദിച്ച രാജ്യങ്ങളിലെ പൗരന്മാരാണ്. 1,80,000ത്തോളം ഈജിപ്തുകാരാണ് ഖത്തറിലെ എന്‍ജിനീയറിങ്, ആരോഗ്യ, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാം നാട്ടിലേക്ക് തിരിച്ചുപോയാല്‍ ഖത്തറിന്റെ ഭാവി ഇരുട്ടിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."