HOME
DETAILS
MAL
ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗപദവി രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ നിശ്ചയിച്ച് ഉത്തരവായി
backup
August 18 2019 | 15:08 PM
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗപദവി രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ നിശ്ചയിച്ച് ഉത്തരവായി. സാമൂഹ്യനീതി വകുപ്പ് നല്കുന്ന ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഔദ്യോഗികരേഖകളില്‍ ലിംഗപദവിയില്‍ മാറ്റംവരുത്താം.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്കി. ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മാറ്റംവരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."