പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ-ബഹ്‌റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍
മനാമ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച മുതല്‍ യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റാണ് പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ ശനിയാഴ്ച രാത്രിയോടെ പുറത്തു വിട്ടത്. ഓഗസ്റ്റ് 23,24 ദിവസങ്ങള്‍ യുഎഇയും 24,25 ദിവസങ്ങള്‍ ബഹ്‌റൈനും സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പിലുള്ളത്.
കൂടാതെ യുഎഇയിലെത്തുന്ന പ്രധാനമന്ത്രി പരമോന്നത സിവിലിയന്‍ ബഹുമതിയായ ശൈഖ് സായിദ് മെഡല്‍ സ്വീകരിക്കുമെന്നും അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്!യാനുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിപ്പിലുണ്ട്.
പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നതെങ്കിലും ബഹ്‌റൈന്‍ സന്ദര്‍ശനം ഇതാദ്യമായാണ്. മാത്രവുമല്ല, ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പദവിയും ഇതോടെ നരേന്ദ്ര മോദിക്ക് സ്വന്തമാകും.
ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റിലായിരുന്നു നരേന്ദ്രമോദിയുടെ പ്രഥമ യു.എ.ഇ സന്ദര്‍ശനം. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ യിലെത്തുന്നത്.
ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് ഓഗസ്ത് 23 ന് വെളളിയാഴ്ച വൈകീട്ടോടെയാണ് മോദി തന്റെ മൂന്നാമത്തെ യു.എ.ഇ സന്ദര്‍ശനം ആരംഭിക്കുന്നത്.
വെള്ളിയാഴ്ച അബുദാബിയിലെത്തിയ ശേഷം ശനിയാഴ്ച വൈകീട്ടോടെ ബഹ്‌റൈനിലെത്തുമെന്നാണ് കരുതുന്നത്.
പ്രഥമ ബഹ്‌റൈന്‍ സന്ദര്‍ശനത്തില്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉള്‍പ്പെടെ പ്രമുഖ രാഷ്ട്ര നേതാക്കളുമായി മോദി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും.
ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും അദ്ധേഹം സംബന്ധിക്കും.
ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ മനാമയിലെ പുരാതന ക്ഷേത്രമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. തുടര്‍ന്ന്ബ ഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ ജനതയെ മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
യുഎഇ ബഹ്‌റൈന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കായിരിക്കും മോദിയുടെ യാത്രയെന്നും സൂചനകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."