ഗാന്ധിജി ജീവിക്കുന്നത് ജനഹൃദയങ്ങളില്‍: മന്ത്രി
തിരുവനന്തപുരം: ആരൊക്കെ തള്ളിപ്പറഞ്ഞാലും ഗാന്ധിജി ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്ന് മന്ത്രി എ.കെ ബാലന്‍. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പയറുംമൂട് വിജയന്‍ അധ്യക്ഷനായി.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ (2018) എ ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പട്ടികവര്‍ഗ വിഭാഗ പ്രൊഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് മേയര്‍ അഡ്വ. വി.കെ പ്രശാന്ത് വിതരണം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ സാമൂഹിക ഐക്യദാര്‍ഢ്യ സന്ദേശ പ്രഭാഷണം നടത്തി. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം അസ്ഗര്‍ അലി പാഷ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."