HOME
DETAILS

സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യം; കര്‍ശന നടപടിക്ക് നിയമസഭാ സമിതി നിര്‍ദേശം

  
backup
October 17 2018 | 04:10 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b8%e0%b5%88%e0%b4%ac

കൊല്ലം: സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്ത്രീകളുടെയും കുട്ടികളുടേയും ഭിന്നലിംഗക്കേരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി പൊലിസിന് നിര്‍ദേശം നല്‍കി. സൈബര്‍ ഇടങ്ങിളില്‍ സ്ത്രീകളെ അവഹേളിക്കുന്ന പ്രവണത പൊതുവേ വര്‍ധിച്ചുവരികയാണെന്ന് കൊല്ലം കലക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ സമിതി വിലയിരുത്തി.
ചെയര്‍പേഴ്‌സണ്‍ പി. അയിഷാ പോറ്റി എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ അംഗങ്ങളായ ഡോ. എന്‍. ജയരാജ്, യു. പ്രതിഭ, വീണ ജോര്‍ജ്, ഇ.കെ വിജയന്‍, സജി ചെറിയാന്‍ എന്നിവരും പങ്കെടുത്തു.
ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ മാതൃക സൃഷ്ടിക്കാന്‍ കൊല്ലം ജില്ലയ്ക്ക് കഴിയണമെന്നും സമിതി നിര്‍ദേശിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട പരാതികള്‍ ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കുന്നുണ്ടെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.
നേരത്തെ സമര്‍പ്പിച്ചിരുന്ന 11 പരാതികളാണ് സമിതി പരിഗണിച്ചത്. ഇവയില്‍ തുടര്‍നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയതായി 16 പരാതികള്‍ ലഭിച്ചു.
പത്തനാപുരത്ത് 19 വര്‍ഷം മുമ്പ് പത്താം ക്ലസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നാടുവിട്ടയാളെ കണ്ടെത്താന്‍ പൊലിസ് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. തനിക്കും ഇപ്പോള്‍ 18 വയസുള്ള മകള്‍ക്കും ജീവിക്കാന്‍ നിവൃത്തിയില്ലെന്നുകാട്ടിയാണ് നീതി തേടി ഇവര്‍ സമിതിക്ക് പരാതി നല്‍കിയത്. കുറ്റാരോപിതനായ ആളെക്കുറിച്ച് വിവരം ലഭ്യമല്ലെന്ന് പൊലിസ് സമിതിയെ അറിയിച്ചു. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു. വാഹന പരിശോധനയ്ക്കിടെ ഇന്‍ഷുറന്‍സ് രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ അമിത പിഴ ഈടാക്കിയതിന് കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനിലെ മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയുള്ള പരാതിയും സമിതി മുന്‍പാകെയെത്തി. ഇന്‍ഷുറന്‍സിന്റെ രേഖ ഒരു മണിക്കൂറിനകം എത്തിക്കാമെന്ന് പറഞ്ഞിട്ടും അതിന് അനുവദിക്കാതെ എസ്.ഐ അഞ്ഞൂറു രൂപ പിഴ ഈടാക്കിയതായി പരാതിയില്‍ പറയുന്നു. എസ്.ഐയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വകുപ്പുതല നടപടികള്‍ സ്വീകരിച്ചതായി പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങളെയും അവയ്ക്കുള്ള നിശ്ചിത പിഴശിക്ഷകളെയുംകുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പൊലിസും മോട്ടോര്‍ വാഹനവകുപ്പും പരിശ്രമിക്കമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
കൊല്ലം ചില്‍ഡ്രന്‍സ് ഹോം, ഒബ്‌സര്‍വേഷന്‍ ഹോം, മഹിളാ മന്ദിരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ചെയര്‍പേഴ്‌സണ്‍ അന്തേവാസികളുമായും ജീവനക്കാരുമായും സംവദിച്ചു. സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നിട്ടില്ലെന്നും പ്രവര്‍ത്തനം തൃപ്തികരമാമെന്നും സമിതി വിലയിരുത്തി. ഒബ്‌സര്‍വേഷന്‍ ഹോമില്‍ എത്തുന്ന കുട്ടികളുടെ യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കൂടുതല്‍ ഫലപ്രദമായ സംവിധാനം വേണ്ടതുണ്ടെന്ന് അയിഷാ പോറ്റി ചൂണ്ടിക്കാട്ടി.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ പി.കെ മധു, റൂറല്‍ എസ്.പി ബി. അശോകന്‍, ക്രൈം ബ്രാഞ്ച് എസ്.പി പി.എസ് സാബു, നിയമസഭാ സമിതി അണ്ടര്‍ സെക്രട്ടറി ഷീബ വര്‍ഗീസ്, ജില്ലാ സമൂഹ്യ നീതി ഓഫിസര്‍ എസ്. ഗീതാകുമാരി, വനിതാ ക്ഷേമ ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ശിശു സംരക്ഷണ ഓഫിസര്‍ സിജു ബെന്‍, മറ്റു വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതിരായി.


കൊല്ലത്തിന് നന്ദി അറിയിച്ച് വീണ ജോര്‍ജ് എം.എല്‍.എ

കൊല്ലം: പ്രളയക്കെടുതിയില്‍പെട്ട തന്റെ നിയോജകമണ്ഡലത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും ജില്ലാ ഭരണകൂടത്തിനും ആറന്‍മുള എം.എല്‍.എ വീണ ജോര്‍ജ് നന്ദി അറിയിച്ചു. കൊല്ലം കലക്‌ട്രേറ്റില്‍ നടന്ന സിറ്റിങ്ങിനോടനുബന്ധിച്ചാണ് വീണ ജോര്‍ജ് നന്ദി രേഖപ്പെടുത്തിയത്.
താരതമ്യങ്ങളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തില്‍ പ്രളയമേഖലകളില്‍ നടന്നത്. ഇവിടുത്തെ പൊലിസ് സേനയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കുവഹിച്ചുവെന്ന് അവര്‍ പറഞ്ഞു. പ്രളയ ബാധിത മേഖലകളിലെ ജനങ്ങള്‍ കൊല്ലത്തെ മത്സ്യത്തൊഴിലാളികളോടും ജില്ലാ ഭരണകൂടത്തോടും കടപ്പെട്ടിരിക്കുന്നതായി ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago