പരിസ്ഥിദി ദിനത്തില്‍ മാതൃകയായി മെഴ്‌സിഡസ് ബെന്‍സ്
ആഗോള പരിസ്ഥിതി ദിനത്തില്‍ മാതൃക കാട്ടി മുന്നേറുകയാണ് ആഢംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. ശുചിത്വ ഭാരത മിഷന്റെ ഭാഗമായി തെരുവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഓട്ടോമാറ്റിക് സ്വീപ്പര്‍ ട്രക്ക് സംഭാവന ചെയ്താണ് മെഴ്‌സിഡസ് ബെന്‍സ് വ്യത്യസ്തരായത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനു വേണ്ടിയാണ് ട്രക്ക് സംഭാവന നല്‍കിയത്.
സാമൂഹിക സേവനത്തിന്റെ ഭാഗമായി മെഴ്‌സിഡസ് ബെന്‍സിന്റെ ഇന്ത്യയിലെ മോഡലായ ഭാരത് ബെന്‍സാണ് റോഡ് സ്വീപര്‍ ട്രക്ക് കൈമാറിയത്. മാലിന്യങ്ങളും പൊടിപടലങ്ങളും വലിച്ചെടുത്ത് സ്വയം തന്നെ വെള്ളമടിച്ച് വൃത്തിയാക്കുന്ന രൂപത്തിലുള്ള ഭാരത് ബെന്‍സ് 1214ആര്‍ മോഡല്‍ ട്രക്കാണിത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മലിനമായ നഗരങ്ങളില്‍ ഒന്നാണ് തലസ്ഥാന നഗരിയായ ഡല്‍ഹി. ക്ലീന്‍ ഡല്‍ഹി സംരംഭത്തിന് ഇത് വലിയ സഹായകരമാകും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബെന്‍സ് എച്ച.ആര്‍ മേധാവി സുഹാസ് കഡലസ്‌കര്‍ കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിന് താക്കോല്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."