കശ്മിര്: കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ
ചണ്ഡീഗഡ്: കശ്മിര് വിഷയത്തില്‍ പാര്‍ട്ടിക്കുïായത് വലിയ തെറ്റാണെന്ന് ചൂïിക്കാട്ടി ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്ത്. ബി.ജെ.പിയിലേക്ക് ചുവടുമാറ്റാന്‍ തയാറെടുക്കുന്നവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കശ്മിര് നയത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൂഡ രംഗത്തെത്തിയത്.
കശ്മിര് വിഷയത്തില്‍ തന്റെ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് ഹൂഡ ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അതിനെ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 13 എം.എല്‍.എമാരുമായി അദ്ദേഹം ബി.ജെ.പിയിലേക്ക് മാറുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നത്.
കശ്മിരിന് പ്രത്യേക അധികാരം നല്കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനെ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ എതിര്‍ക്കുകയാണ്. എന്നാല്‍ ഇത്തരമൊരു എതിര്‍പ്പ് യാഥാര്ഥ്യബോധത്തോടുകൂടിയുള്ളതല്ല. തന്റെ പാര്‍ട്ടിക്ക് വഴിതെറ്റിയിരിക്കുകയാണ്. മുന്‍കാല കോണ്‍ഗ്രസിന്റെ രീതി ഇത്തരത്തിലായിരുന്നില്ലെന്നും റോഹ്ത്തക്കില്‍ നടന്ന റാലിയില്‍ ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു.
അദ്ദേഹത്തിന്റെ മകന് ദീപേന്ദര്‍ ഹൂഡയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."