ഉസൈന്‍ ബോള്‍ട്ടിനെ മറികടക്കാനൊരുങ്ങി രാമേശ്വര്‍ ഗുജ്ജാര്‍
ഭോപ്പാല്‍: ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാകുമെന്ന ആത്മവിശ്വാസവുമായി മധ്യപ്രദേശ് സ്വദേശി. 11 സെക്കന്‍ഡ് കൊï് 100 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ മധ്യപ്രദേശ് സ്വദേശി രാമേശ്വര്‍ ഗുജ്ജാര്‍ ആണ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ തനിക്ക് കഴിയുമെന്ന ആത്മിവശ്വാസവുമായി രംഗത്തെത്തിയത്.
100 മീറ്റര്‍ 11 സെക്കന്‍ഡ് കൊï് ഓടുന്ന വിഡിയോ വൈറലായതോടെയാണ് രാമേശ്വര്‍ താരമായത്. വിഡിയോ കïതോടെ മധ്യപ്രദേശ് കായിക മന്ത്രി ജിതു പത്‌വാരി രാമേശ്വറിനെ നേരിട്ട് കï് എല്ലാവിധ പിന്തുണയും നല്‍കാമെന്ന് ഉറപ്പുനല്‍കി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ് സിങ് ചൗഹാന്‍ രാമേശ്വര്‍ ഓടുന്ന വിഡിയോ ട്വീറ്റ് ചെയ്ത് കായിക മന്ത്രി കിരണ്‍ റിജ്ജുവിനോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇത് കï കായിക മന്ത്രി രാമേശ്വറിന് വേï എല്ലാ പിന്തുണയും നല്‍കുമെന്നും ഏതെങ്കിലും മികച്ച സ്‌പോട്‌സ് അക്കാദമിയില്‍ ചേര്‍ക്കാമെന്നും ഉറപ്പുനല്‍കി. മികച്ച പരിശീലനം ലഭിച്ചാല്‍ തനിക്ക് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാകുമെന്നാണ് രാമേശ്വര്‍ അവകാശപ്പെടുന്നത്. ആറു മാസം മാത്രം പ്രാക്ടീസ് ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യം 12 സെക്കന്‍ഡ് കൊïായിരുന്നു 100 മീറ്റര്‍ ഓടിയിരുന്നത്. എന്നാല്‍ ആറുമാസം പരിശീലനം നടത്തിയപ്പോഴേക്കും മികച്ച മാറ്റമുïായി. സൈന്യത്തില്‍ ചേരുന്നതിന് വേïിയായിരുന്നു രാമേശ്വര്‍ ഓട്ടം പരിശീലിച്ച് തുടങ്ങിയത്. എന്നാല്‍ ഫിസിക്കല്‍ ടെസ്റ്റ് പാസായെങ്കിലും ഉയരമില്ലാത്തതിന്റെ പേരില്‍ സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞില്ലെന്നും രാമേശ്വര്‍ പറഞ്ഞു. ഇതിലും മികച്ച സൗകര്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് കീഴടക്കാനുമാകുമെന്നും രാമേശ്വര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ നര്‍വാര്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള 19 കാരനാണ് രാമേശ്വര്‍ ഗുജ്ജാര്‍. നഗ്ന പാദനായിട്ട് ഓടുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മധ്യപ്രദേശ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനത്തിന് വേï എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മധ്യപ്രദേശ് കായിക മന്ത്രിയും ഉറപ്പ് നല്‍കിയിട്ടുï്. പത്താം ക്ലാസ് വരെ മാത്രം പഠിച്ച രാമേശ്വര്‍ കോളജില്‍ പോകാത്തത് കാരണമായിരുന്നു രാമേശ്വറിലുള്ള ഓട്ടക്കാരനെ കാണാതെ പോയത്. 2016 ല്‍ അമിയ കുമാര്‍ മാലിക് 10.26 സെക്കന്‍ഡ് സമയം കൊï് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയതാണ് നിലവിലെ ദേശീയ റെക്കോര്‍ഡെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. 2009ല്‍ 9.58 സെക്കന്‍ഡ് കൊï് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ ലോക റെക്കോര്‍ഡ് ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."