പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം അടുത്തയാഴ്ച്ച
ന്യൂദല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം അടുത്തയാഴ്ച്ചയുണ്ടാകും. രണ്ടു ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി എത്തുക. 23 ന് യു എ എയില്‍ എത്തുന്ന മോഡി അടുത്ത ദിവസം ബഹ്‌റൈന്‍ സന്ദര്‍ശനത്തിനായി തിരിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള പ്രധാന മന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. യു ഇ യിലെത്തുന്ന പ്രധാനമന്ത്രി യു എ ഇ സര്‍വ്വ സൈന്യാധിപനും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഉറപ്പിക്കുന്ന ചര്‍ച്ചകളും കരാറുകളും ഉണ്ടായേക്കും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു നിലപാടാണ് യു എ ഇ സ്വീകരിച്ചിരുന്നത്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. നരേന്ദ്ര മോഡിയുടെ മൂന്നാം യു എ ഇ സന്ദര്‍ശനമാണിത്.
അതേസമയം, ചരിത്രത്തില്‍ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനമാണ് ബഹ്‌റൈനിലേത്. 24, 25 തിയ്യതികളിയാണ് മോഡി ബഹ്‌റൈനിലുണ്ടാവുക. ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. ബഹ്‌റൈനിലെ ശ്രീകൃഷണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനും മോദി തുടക്കം കുറിക്കും. ഏകദേശം മൂന്നര ലക്ഷം ഇന്ത്യക്കാര്‍ ബഹ്‌റൈനില്‍ തൊഴില്‍ മേഖലയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. കൂടാതെ, 3000 ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സംയുക്ത സംരഭങ്ങളും ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."