HOME
DETAILS

ഡയാലിസിസ് രോഗിയുടെ ലാബ് പരിശോധനാ ഫലം മാറി; ഡി.എം.ഒക്ക് പരാതി നല്‍കി

  
backup
June 06 2017 | 19:06 PM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b4%be%e0%b4%ac%e0%b5%8d-2


നിലമ്പൂര്‍: വര്‍ഷങ്ങളുടെ പഴക്കമുള്ള നിലമ്പൂരിലെ പ്രമുഖ സ്‌കാനിങ് സെന്ററിനെതിരേ വീണ്ടും പരാതിയുയരുന്നു. ലാബ് പരിശോധനാ ഫലത്തില്‍ വ്യത്യാസമുണ്ടായതാണ് ഡയാലിസിസ് രോഗിക്ക് പ്രയാസം നേരിട്ടത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് സ്ഥിരമായി വിധേയയായ ഫൗസിയ (44)യുടെ ലാബ് പരിശോധനാ ഫലമാണ് സ്‌കാനിങ് സെന്ററില്‍ തെറ്റായി വന്നത്. മറ്റൊരു ലാബില്‍പരിശോധിച്ചപ്പോള്‍ നേരെ വിപരീതമാണ് ഫലം. 2011ല്‍ ഇവര്‍ക്ക് രക്തപരിശോധന ഫലം എച്ച്.സി.വി പോസിറ്റീവ് ആയിരുന്നു.
രക്തത്തിലൂടെ പകരുന്ന ഹൈപ്പറ്റൈറ്റിവ് സി. എന്ന വൈറസ് ബാധമൂലമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് ഈ രോഗം. 2012, 2013 വര്‍ഷങ്ങളല്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റിവ് തന്നെയാണ്. എന്നാല്‍ ഇക്കഴിഞ്ഞ മെയ് അഞ്ചിന് നിലമ്പൂരിലെ വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടുന്ന പ്രമുഖസ്‌കാന്‍ സെന്ററില്‍ നടത്തിയ ലാബ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആണ് കാണിച്ചത്. രോഗം പൂര്‍ണമായി മാറിയെന്ന് കരുതി പരിശോധന ഫലവുമായി ഡയാലിസിസ് യൂനിറ്റിലെ ഹെഡ് നഴ്‌സിനെ കാണിച്ചപ്പോള്‍ അവര്‍ സംശയം പ്രകടിപ്പിച്ചു.
വിദഗ്ധരുമായി വിവരം പങ്കുവെച്ചതോടെ മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ഒരു ലാബിലേക്ക് രക്ത സാമ്പില്‍ അയച്ചതോടെ ഫലം എച്ച്.സി.വി പോസിറ്റിവ് തന്നെയാണെന്ന് കണ്ടു. സ്ഥിരമായി പോസിറ്റിവ് ഉള്ളവര്‍ക്കും, നെഗറ്റിവ് ഉള്ളവര്‍ക്കും രണ്ടു മെഷിനുകളാണ് ഡയാലിസിസ് യൂനിറ്റില്‍ ഉപയോഗിക്കുന്നത്. നെഗറ്റിവ് ആണെന്ന് കരുതി ആ മെഷിനില്‍ പോസിറ്റിവ് ഉള്ളവരെ ഡയാലിസിസ് ചെയ്തിരുന്നുവെങ്കില്‍ രക്തത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. പരിശോധനാ ഫലം തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് ഫൗസിയ ഡി.എം.ഒക്ക് ലാബിനെതിരെ പരാതി നല്‍കുകയായിരുന്നു. മുന്‍പും ഈ സ്‌കാനിങ് സെന്ററിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  23 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago