ഡെപ്യൂട്ടി മേയറെ തുരത്താന്‍ കണ്ണൂരില്‍ ഇടതു മുന്നണി: അവിശ്വാസത്തിനു നോട്ടിസ് നല്‍കി
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസപ്രമേയ നോട്ടിസ് നല്‍കി. തിങ്കളാഴ്ച വൈകിട്ട് 4.30ഓടെ ജില്ലാ കലക്ടര്‍ ടി.വി സുഭാഷിനു 26 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടാണ് അവിശ്വാസപ്രമേയ നോട്ടിസ് നല്‍കിയത്.
എല്‍.ഡി.എഫിന്റെ വോട്ട് വാങ്ങി ജയിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിരിക്കുന്ന പി.കെ രാഗേഷ് മേയര്‍ക്കെതിരെയുള്ള യു.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തിനു വോട്ടു ചെയ്തതിനെതിരെയാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. എന്‍.ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, തൈക്കണ്ടി മുരളീധരന്‍, എം.പി ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവിശ്വാസപ്രമേയം നല്‍കിയത്.
55 അംഗ കൗണ്‍സിലില്‍ 27വീതം കൗണ്‍സിലര്‍മാരാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും മുന്‍പ്് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് ഐക്യജനാധിപത്യ സംരക്ഷണസമിതിയെന്ന പേരില്‍ മത്സരിച്ച പി.കെ രാഗേഷ് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
പക്ഷെ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നു രാഗേഷ് വിട്ടു നിന്നു. പിന്നീട് നറുക്കെടുപ്പിലൂടെ മുസ്ലിം ലീഗിലെ സി. സമീര്‍ തെരഞ്ഞെടുക്കപ്പെട്ടു. സമീറിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുമെന്നുറപ്പായതോടെ അദ്ദേഹം രാജിവയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് പി.കെ രാഗേഷ് എല്‍.ഡി.എഫ് പിന്തുണയോടെ ഡെപ്യൂട്ടി മേയറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."