വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കാറുടമ അറസ്റ്റില്‍
ശ്രീകണ്ഠപുരം: വാടകയ്ക്കെടുത്ത കാര്‍ കേടുപാടു പറ്റിയതുമായി ബന്ധപ്പെട്ട ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കാര്‍ ഉടമ അറസ്റ്റില്‍.
കുറുമാത്തൂര്‍ ചൊറുക്കളയിലെ പാലക്കോടന്‍ മാരത്തകത്ത് സാനിഫര്‍ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 20ന് വളക്കൈ നിടുമുണ്ട കാപ്പറമ്പിലെ ആലമുഖത്ത് ടോണി ആന്റണി(20)യാണ് ആത്മഹത്യ ചെയ്തത്. സാനിഫറില് നിന്ന് വാടകയ്ക്കെടുത്ത സ്വിഫ്റ്റ് കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് 75,000 രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ 20,000 നല്‍കിയെങ്കിലും സാനിഫറും സംഘവും വീട്ടില്‍ വന്ന് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതില്‍ മനംനൊന്ത് ആന്റണി ജീവനൊടുക്കിയെന്നാണ് കേസ്.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സാനിഫര്‍ ഹൈക്കോടതി ജാമ്യം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."