HOME
DETAILS

കൊടിതോരണങ്ങളും ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യണം: കലക്ടര്‍

  
backup
June 06, 2017 | 9:11 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8b%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95

കണ്ണൂര്‍: റോഡരികുകളിലും കവലകളിലും ട്രാഫിക് സിഗ്നലുകളിലും മറ്റുമുള്ള കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ഫഌക്‌സുകള്‍, ഹോര്‍ഡിങ്ങുകള്‍, കമാനങ്ങള്‍, കട്ടൗട്ടുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ടയാളുകള്‍ തിങ്കളാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി ഉത്തരവിട്ടു. അല്ലാത്ത പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരമുള്ള ശിക്ഷാനടപടികളെടുക്കും. മഴക്കാലത്ത് ട്രാഫിക് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരമാണിത്.  
തിങ്കളാഴ്ച അര്‍ധ രാത്രിമുതല്‍ പൊലിസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രത്യേക യോഗം വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും
 യോഗത്തില്‍ തീരുമാനമായി. അപകടത്തിന് കാരണമാവുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതത് സി.ഐ ഓഫിസുകളില്‍ അറിയിക്കാം. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.പി ജി. ശിവവിക്രം, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) ബി. അബ്ദുന്നാസര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago