HOME
DETAILS

നാരംപാടിയില്‍ അറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

  
backup
October 17, 2018 | 7:03 AM

%e0%b4%a8%e0%b4%be%e0%b4%b0%e0%b4%82%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

ബദിയഡുക്ക: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും മാലിന്യം തള്ളുന്നതിനു ശമനമില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ നാരംപാടി പാറത്തോടിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ കോഴിയറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നേരത്തേയും ഇവിടെ മാലിന്യങ്ങള്‍ തള്ളിയിരുന്നു. അപ്പോഴും പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തള്ളിയ മാലിന്യം കുഴിയെടുത്ത് മണ്ണിട്ടുമൂടുകയാണുണ്ടായത്.
അതേസമയം മാലിന്യം തള്ളുന്നവര്‍ കുഴിച്ചു മൂടുന്ന മാലിന്യം വളമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. എന്നാല്‍ പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയും സമീപത്തെ കിണറുകളിലും മറ്റു ജല സ്രോതസുകളിലും മാലിന്യം കലരാന്‍ തുടങ്ങിയതോടെ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം തള്ളുന്നവരെ തടയുന്നതിന് പരിസരവാസികള്‍ ഒത്തുകൂടുകയായിരുന്നു. ഇതോടെ മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞു. വിവരമറിഞ്ഞ് ബദിയഡുക്ക പൊലിസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് സ്ഥലമുടമയും പരിസരവാസികളും പൊലിസും നടത്തിയ ചര്‍ച്ചയില്‍ മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മണ്ണിട്ടു നശിപ്പിക്കണമെന്ന തീരുമാനമെടുക്കുകയും ഇനി ആവര്‍ത്തികാതിരിക്കാന്‍ താക്കീതു നല്‍കി വിട്ടയക്കുകയും ചെയ്തു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലിസ് പറഞ്ഞു.
അതേസമയം,പാതയോരങ്ങളിലും ജനവാസ മേഖലയിലും ഇരുളിന്റെ മറവില്‍ കോഴി തുടങ്ങിയ അറവുമാലിന്യങ്ങള്‍ തള്ളുന്ന ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ മായിലങ്കോടി വളവ് മുതല്‍ ബീജന്തടുക്ക വരെയും കരിമ്പില, ഉക്കിനടുക്കക്ക് സമീപം ഗോളിയടി, പര്‍ത്തിക്കാര്‍, നെല്‍ക്ക തുടങ്ങിയ സ്ഥലങ്ങളിലും പള്ളത്തടുക്ക, അഡ്ക്കസ്ഥല എന്നി പുഴകളില്‍പോലും മാലിന്യം തള്ളുന്ന സംഘം സജീവമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  6 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  6 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  6 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  6 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  6 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  6 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  6 days ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  6 days ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  6 days ago
No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  6 days ago