HOME
DETAILS

പരുക്ക് മാറി, മെസ്സി തിരിച്ചെത്തും

  
backup
August 19, 2019 | 8:01 PM

%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf

 


ബാഴ്‌സലോണ: പരുക്കിന്റെ പിടിയിലായിരുന്ന ബാഴ്‌സലോണന്‍ താരം ലയണല്‍ മെസ്സി അടുത്ത മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തും. ആദ്യ മത്സരത്തില്‍ പരുക്ക് കാരണം മെസ്സി ഇറങ്ങാത്തത് ബാഴ്‌സലോണക്ക് വലിയ തിരിച്ചടി ആയിരുന്നു.
ലീഗിലെ ആദ്യ മത്സരം പരാജയപ്പെട്ട ബാഴ്‌സ പെട്ടെന്ന് തന്നെ വിജയവഴിയില്‍ എത്താനുള്ള ശ്രമത്തിലാണ്.
റയല്‍ ബെറ്റിസിനെതിരേ ആണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. സുവാരസും പരുക്കേറ്റ് പുറത്താണ് എന്നതിനാല്‍ മെസ്സിയുടെ തിരിച്ചുവരവ് ബാഴ്‌സക്ക് അത്യാവശ്യമാണ്. മെസ്സിക്ക് ഒപ്പം ബ്രസീലിയന്‍ യുവതാരം ആര്‍തറും രണ്ടാം മത്സരത്തിന് എത്തും. ആദ്യ മത്സരത്തില്‍ മികച്ച ജയം സ്വന്തമാക്കിയ റയല്‍ മാഡ്രിഡാണ് നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അടുത്ത മത്സരത്തില്‍ റയല്‍ മാഡ്രിഡ് വല്ലഡോളിഡിനെയാണ് നേരിടുക.
അത്‌ലറ്റികോ
മാഡ്രിഡിന് ജയം
മാഡ്രിഡ്: ലീഗിലെ ആദ്യ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഗറ്റാഫയെയാണ് അത്‌ലറ്റികോ പരാജയപ്പെടുത്തിയത്. 1-0 എന്ന സ്‌കോറിനായിരുന്നു സിമിയോണിയുടെ കുട്ടികള്‍ ഗറ്റാഫയെ തകര്‍ത്തത്.
23-ാം മിനുട്ടില്‍ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയാണ് അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി വിജയ ഗോള്‍ കണ്ടെത്തിയത്. മത്സരം പരുക്കനായതിനെ തുടര്‍ന്ന് ഇരു ടീമിലേയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 38-ാം മിനുട്ടില്‍ ഗറ്റാഫെ താരം ജോര്‍ഗ് വിദാലാണ് ആദ്യ ചുവപ്പ് കാര്‍ഡ് കണ്ടത്. 42-ാം മിനുട്ടില്‍ അത്‌ലറ്റികോ താരം റീനന്‍ ലോഡിയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ടീമും പത്ത് പേരായി ചുരുങ്ങി. മറ്റൊരു മത്സരത്തില്‍ വല്ലഡോളിഡ് റയല്‍ ബെറ്റിസിനെ 2 - 1 എന്ന സ്‌കോറിന് തകര്‍ത്തു. എട്ടാം മിനുട്ടില്‍ ബെറ്റിസ് താരം യോള്‍ റോബ്ലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ബെറ്റിസിന് തിരിച്ചടിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഇന്റർ മിയാമി പരിശീലകനുമായുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്

Football
  •  3 days ago
No Image

ക്ഷീണമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടെങ്കിൽ വാഹനമോടിക്കരുത്; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അപകടത്തിന് പിന്നാലെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

ദുബൈയിൽ വിമാന ജീവനക്കാരിയായ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തി റഷ്യൻ യുവാവ്

uae
  •  3 days ago
No Image

പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; സലാല-കേരള സെക്ടറില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  3 days ago
No Image

ഫോൺ ഉപയോഗം വീടിനുള്ളിൽ മതി; സ്ത്രീകൾക്ക് ക്യാമറ ഫോൺ വിലക്കി രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത്

Kerala
  •  3 days ago
No Image

പ്രമുഖ യാത്രാ വ്ലോഗർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; ലാസ് വെഗാസിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നവംബറിൽ

uae
  •  3 days ago
No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  3 days ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  3 days ago